'ടോബി'മലയാളം; രാജ് ബി ഷെട്ടി സിനിമയുടെ കേരളത്തിലെ റിലീസ് തീയതി പ്രഖ്യാപിച്ചു

'ടോബി'മലയാളം; രാജ് ബി ഷെട്ടി സിനിമയുടെ കേരളത്തിലെ റിലീസ് തീയതി പ്രഖ്യാപിച്ചു

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത്

കന്നഡ താരം രാജ് ബി ഷെട്ടി നായകനായെത്തുന്ന ടോബി എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 22ന് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. രാജ് ബി ഷെട്ടി തന്നെ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളികൂടിയായ നവാഗത സംവിധായകൻ ബാസിൽ എ എൽ ചാലക്കലാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ കന്നഡ പതിപ്പ് ഓ​ഗസ്റ്റ് 25 നാണ് റിലീസായത്.

'ടോബി'മലയാളം; രാജ് ബി ഷെട്ടി സിനിമയുടെ കേരളത്തിലെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആരാധകരുടെ കാത്തിരിപ്പ് നീളും; പ്രഭാസ് ചിത്രം സലാറിന്റെ റിലീസ് മാറ്റി

ടി കെ ദയാനന്ദിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ടൈറ്റിൽ കഥാപാത്രമായ ടോബി. റിവഞ്ച് ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയുമാണ് ചിത്രത്തിന്റെ കന്നഡ പതിപ്പിന് ലഭിച്ചത്.

രാജ് ബി ഷെട്ടി, സംയുക്ത ഹോർണാഡ്‌, ചൈത്ര ജെ ആചാർ, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ, രാജ് ദീപക് ഷെട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. കന്നഡയിൽ വൻ വിജയമായ 'ഗരുഡ ഗമന വൃഷഭ വാഹന' എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

logo
The Fourth
www.thefourthnews.in