കണ്ണൂർ സ്‌ക്വാഡ്: വേള്‍ഡ് വൈഡ് ബിസിനസ് 100 കോടി; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി കമ്പനി

കണ്ണൂർ സ്‌ക്വാഡ്: വേള്‍ഡ് വൈഡ് ബിസിനസ് 100 കോടി; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി കമ്പനി

സെപ്റ്റംബർ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

ലോകവ്യാപകമായി 100 കോടി രൂപയുടെ ബിസിനസുമായി മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നൂറ് കോടി ക്ലബിൽ കയറി സന്തോഷം പ്രേക്ഷകരെ അറിയിച്ചത്. 'ഞങ്ങളുടെ കണ്ണൂർ സ്‌ക്വാഡ് ലോകമെമ്പാടുമുള്ള ബിസിനസിലൂടെ 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്! ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക്, ഞങ്ങളുടെ അതിശയിപ്പിക്കുന്ന പ്രേക്ഷകർക്ക് ഹൃദയംഗമമായ നന്ദി.' എന്നാണ് ചിത്രത്തിന്റെ നേട്ടത്തെ കുറിച്ച് മമ്മൂട്ടി കമ്പനി ഫേസ്ബുക്കിൽ കുറിച്ചത്.

കണ്ണൂർ സ്‌ക്വാഡ്: വേള്‍ഡ് വൈഡ് ബിസിനസ് 100 കോടി; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി കമ്പനി
'കടക്കെണിയിലായി നാടുവിട്ട നിർമാതാവിന്റെ മക്കളുടെ വിജയം; കണ്ണൂർ സ്ക്വാഡ് ഞങ്ങളുടെ 'മഹായാനം': റോണി ഡേവിഡ് രാജ്

സെപ്റ്റംബർ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. വലിയ പ്രൊമോഷനൊന്നുമില്ലാതെ എത്തിയ കണ്ണൂർ സ്‌ക്വാഡിന് തുടക്കത്തിൽ തന്നെ ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. റോബി വർഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

നടനും സംവിധായകന്റെ സഹോദരനും കൂടിയായ റോണി വർഗീസും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കൂടിയായിരുന്നു കണ്ണൂർ സ്‌ക്വാഡ്. ദുൽഖറിന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്.

മമ്മൂട്ടിക്കും തിരക്കഥാകൃത്ത് റോണിക്കുമൊപ്പം അസീസ്, കിഷോർ കുമാർ, വിജയരാഘവൻ, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ധ്രുവൻ, തുടങ്ങിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in