'ഒരു കാർത്തിക് സുബ്ബരാജ് പടം'; ആരാധകരെ ഞെട്ടിച്ച് 'സൂര്യ 44' അനൗണ്‍സ്‌മെന്റ്

'ഒരു കാർത്തിക് സുബ്ബരാജ് പടം'; ആരാധകരെ ഞെട്ടിച്ച് 'സൂര്യ 44' അനൗണ്‍സ്‌മെന്റ്

സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ, കർപൂര സുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം

തമിഴകത്തിന്‍റെ നടിപ്പിന്‍ നായകന്‍ സൂര്യയും ഹിറ്റ് മേക്കർ കാർത്തിക് സുബ്ബരാജും ഒന്നിക്കുന്നു. 'ലവ് ലാഫ്റ്റർ വാർ' എന്ന ഹാഷ്ടാഗോടെ സംവിധായകൻ കാർത്തിക് തന്നെയാണ് 'സൂര്യ 44' ന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കാർത്തിക്കും സൂര്യയും പുതിയ ചിത്രത്തിനായി ഒന്നിക്കുന്ന വാർത്ത ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കാർത്തിക്കിന്റെ പോസ്റ്റിന് താഴെ വിജയാശംസകളുമായി ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. 'ഒരു കാർത്തിക് സുബ്ബരാജ് പടം', 'സൂര്യ 44' എന്നാണ് പോസ്റ്ററിലുള്ളത്. സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ, കർപൂര സുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റ് ആക്കി മാറ്റിയ തമിഴത്തിന്റെ പ്രിയ സംവിധായകനാണ് കാർത്തിക്. രാഘവ ലോറെൻസ്, എസ്‌ ജെ സൂര്യ, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാർത്തിക് സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം ജിഗർതണ്ട ഡബിൾ എക്സ് വൻ വിജയമായിരുന്നു. അതിന് മുൻപിറങ്ങിയ മഹാൻ, ജഗമേ തന്ദിരം, പേട്ട, ജിഗർത്തണ്ട, പിസ്സ തുടങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.

'ഒരു കാർത്തിക് സുബ്ബരാജ് പടം'; ആരാധകരെ ഞെട്ടിച്ച് 'സൂര്യ 44' അനൗണ്‍സ്‌മെന്റ്
'14 വർഷത്തെ ആവേശം, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്' ; ആടുജീവിതത്തിനും ടീമിനും ആശംസകളുമായി സൂര്യ

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കങ്കുവ'യാണ് പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രം. സൂററൈ പോട്ര് എന്ന ചിത്രത്തിനുശേഷം സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനംചെയ്യുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന സൂര്യ 43. സൂര്യ നായകനാകുന്ന വാടിവാസല്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. വിട്രിയക്കാരനാണ് സംവിധാനം. 2024ന്റെ പകുതിയോടെയാകും ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് വെട്രിമാരൻ വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in