'കാതൽ' ഐഎഫ്എഫ്കെയ്ക്ക് മുൻപേ തിയേറ്ററുകളിലെത്തും: മമ്മൂട്ടി-ജ്യോതിക ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്ത്

'കാതൽ' ഐഎഫ്എഫ്കെയ്ക്ക് മുൻപേ തിയേറ്ററുകളിലെത്തും: മമ്മൂട്ടി-ജ്യോതിക ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്ത്

ഐഎഫ്എഫ്‌കെയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് കാതൽ

മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷങ്ങളിലെത്തുന്ന ജിയോ ബേബി ചിത്രം 'കാതൽ ദി കോർ' ഐഎഫ്എഫ്കെക്ക് മുൻപേ തിയേറ്ററുകളിലെത്തും. ഐഎഫ്എഫ്‌കെയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് കാതൽ.

ഈ മാസം 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. അന്നൗൺസ്‌മെന്റ് മുതൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് കാതൽ. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

'കാതൽ' ഐഎഫ്എഫ്കെയ്ക്ക് മുൻപേ തിയേറ്ററുകളിലെത്തും: മമ്മൂട്ടി-ജ്യോതിക ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്ത്
'കാതൽ' ഐ എഫ് എഫ് കെയിലേക്ക്; 'ഫാമിലി'യും 'തടവ്' ഉം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ

'കണ്ണൂർ സ്‌ക്വാഡ്'ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ചിത്രമാണ് 'കാതൽ '. മമ്മൂട്ടിയോടൊപ്പം വീണ്ടും അഭിനയിച്ചുകൊണ്ട് ഒരു പതിറ്റാണ്ടിനുശേഷം ശേഷം 'കാതലി'ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ 'സീതാകല്യാണം' ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

കാതൽ എന്ന പേര് പ്രണയ ചിത്രമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതൊരു പ്രണയ ചിത്രമല്ലെന്നാണ് മമ്മൂട്ടി നേരത്തെ പറഞ്ഞത്. ജീവിതത്തിന്റെ കാതലായ സത്ത എന്നതാണ് ചിത്രം പ്രമേയമെന്നാണ് മമ്മൂട്ടി വ്യക്തമാക്കിയത്.

'കാതൽ' ഐഎഫ്എഫ്കെയ്ക്ക് മുൻപേ തിയേറ്ററുകളിലെത്തും: മമ്മൂട്ടി-ജ്യോതിക ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്ത്
മമ്മൂട്ടിയുടെ കാതൽ തീയേറ്ററുകളിലേക്ക്? സൂചനയുമായി നിർമാതാക്കൾ

'കാതൽ ദി കോർ'ന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും രണ്ട് വികാരങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെപോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അൽപം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്ന് തെന്നിന്ത്യൻ താരവും ജ്യോതികയുടെ ഭർത്താവുമായ സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് 'കാതൽ ദി കോർ'ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. വേറിട്ട കഥാശൈലി കൊണ്ട് വ്യത്യസ്തമായൊരു കാഴ്ചാനുഭവം പ്രേക്ഷകന് ചിത്രം സമ്മാനിക്കും എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസ്സാണ് നിർവ്വഹിക്കുന്നത്.

logo
The Fourth
www.thefourthnews.in