'താങ്ക്യു'- ബൈ രേവതി, സഹോദരിയുടെ ഹ്രസ്വചിത്രം റിലീസ് ചെയ്ത് കീർത്തി സുരേഷ്

'താങ്ക്യു'- ബൈ രേവതി, സഹോദരിയുടെ ഹ്രസ്വചിത്രം റിലീസ് ചെയ്ത് കീർത്തി സുരേഷ്

കീർത്തിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്

സംവിധാന രംഗത്ത് തുടക്കം കുറിച്ച് കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്. രേവതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'താങ്ക്യു' റിലീസായി. കീർത്തിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. രേവതിയുടെ ഭർത്താവ് നിതിനും അമ്മ മേനകയും അച്ഛൻ ജി സുരേഷ് കുമാറുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയിരിക്കുന്നത് രേവതി തന്നെയാണ്. സുരേഷ് കുമാറും നിതിനും ചേർന്നാണ് നിർമാണം. പ്രിയദർശനൊപ്പം സഹ സംവിധായികയായിട്ടായിരുന്നു സിനിമയിലേക്കുള്ള രേവതിയുടെ അരങ്ങേറ്റം.

'താങ്ക്യു'- ബൈ രേവതി, സഹോദരിയുടെ ഹ്രസ്വചിത്രം റിലീസ് ചെയ്ത് കീർത്തി സുരേഷ്
കീർത്തി സുരേഷിന് പിന്നാലെ സഹോദരി രേവതിയും സിനിമയിലേക്ക്; നിർമാണം സുരേഷ് കുമാർ

കീർത്തിയെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് കുമാർ നിർമ്മിക്കുമെന്ന് നേരത്തെ മേനക സുരേഷ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഹ്രസ്വചിത്രത്തിന് പിന്നാലെ മൂവരും ഒരുമിക്കുന്ന ഒരു ചിത്രവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in