അണിയറ പ്രവർത്തകർക്ക് സ്വർണനാണയം സമ്മാനിച്ച് കീർത്തി സുരേഷ്; ദസറ മാർച്ച് 30 ന് തീയേറ്ററുകളിൽ

അണിയറ പ്രവർത്തകർക്ക് സ്വർണനാണയം സമ്മാനിച്ച് കീർത്തി സുരേഷ്; ദസറ മാർച്ച് 30 ന് തീയേറ്ററുകളിൽ

ചിത്രത്തിന്റെ ഭാഗമായ 130 പേർക്കാണ് കീർത്തി സ്വർണനാണയം സമ്മാനിച്ചത്

നാനി - കീർത്തി സുരേഷ് ചിത്രം ദസറ റിലീസിന് തയാറെടുക്കുന്നതിനിടെ അണിയറ പ്രവർത്തകർക്ക് സ്വർണനാണയം സമ്മാനിച്ച് കീർത്തി സുരേഷ്. ചിത്രത്തിന്റെ ഭാഗമാണ 130 അണിയറ പ്രവർത്തകർക്കാണ് കീർത്തി സ്വർണനാണയം നൽകിയത്.

പത്ത് ഗ്രാം വീതമുളള സ്വർണനാണയമാണ് കീർത്തി സമ്മാനിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കീർത്തി വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ചിത്രം മികച്ചതാക്കാൻ സഹായിച്ചതിനാണ് അണിയറ പ്രവർത്തകർക്ക് സമ്മാനം വിതരണം ചെയ്തത്. 70 മുതൽ 75 വരെ ലക്ഷം രൂപയാണ് താരം ഇതിനായി ചെലവഴിച്ചിരിക്കുന്നത്. ദസറ എല്ലാവർക്കും ഇമോഷണലി കണക്ട് ആവുന്ന ചിത്രമാണെന്ന് കീർത്തി നേരത്തെ പറഞ്ഞിരുന്നു .

അണിയറ പ്രവർത്തകർക്ക് സ്വർണനാണയം സമ്മാനിച്ച് കീർത്തി സുരേഷ്; ദസറ മാർച്ച് 30 ന് തീയേറ്ററുകളിൽ
ജവാനിൽ ഷാരൂഖിനൊപ്പം സഞ്ജയ് ദത്തും ദീപികയും; ആരാധകരെ ആവേശത്തിലാക്കി പുതിയ അപ്ഡേറ്റ്

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ദസറ മാർച്ച് 30 നാണ് തീയേറ്ററുകളിലെത്തുക. കീർത്തിക്ക് പുറമെ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഉദയനിധി സ്റ്റാലിൻ നായകനായെത്തുന്ന അവസാന ചിത്രം മാമന്നൻ , ജയം രവി നായകനാകുന്ന സൈറൺ എന്നിവയാണ് തമിഴിൽ നിന്ന് കീർത്തി നായികയായെത്തുന്ന ചിത്രങ്ങൾ

logo
The Fourth
www.thefourthnews.in