സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ജൂറി തിരിച്ച് വിളിച്ച് കണ്ടത് റോഷാക്ക് ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങള്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ജൂറി തിരിച്ച് വിളിച്ച് കണ്ടത് റോഷാക്ക് ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങള്‍

ദേവി വര്‍മയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നഷ്ടപ്പെട്ടത് ഡബിങ് സ്വന്തമല്ലാത്തതിനാല്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന്റെ അന്തിമ ഘട്ടത്തില്‍ ജൂറി തിരിച്ച് വിളിച്ച് കണ്ടത് അഞ്ച് ചിത്രങ്ങള്‍. അന്തിമ ഘട്ടത്തില്‍ 44 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയ്ക്ക് എത്തിയതെങ്കിലും മമ്മൂട്ടി അഭിനയിച്ച 'റോഷാക്ക്' ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങള്‍ കൂടി തിരിച്ച് വിളിച്ച് കാണുകയായിരുന്നു.

രാജീവ് നാഥ് സംവിധാനം ചെയ്ത 'ഹെഡ്മാസ്റ്റര്‍', ടി കെ രാജീവ് കുമാറിന്റെ 'ബര്‍മുഡ', സണ്ണി ജോസഫിന്റെ 'ഭൂമിയുടെ ഉപ്പ്', ഹരികുമാറിന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ', സിദ്ദിഖ് പറവൂരിന്റ 'എന്ന് സ്വന്തം ശ്രീധരന്‍' എന്നീ സിനിമകളാണ് ജൂറി തിരിച്ച് വിളിച്ച് കണ്ടത്. ആദ്യ ഘട്ടത്തില്‍ തള്ളിപ്പോയ ചിത്രങ്ങളായിരുന്നു ഇവ.

സിനിമയിലെ ഉമ്മയുടെ നിസ്സഹായവസ്ഥ ശബ്ദത്തിലൂടെ പ്രേക്ഷകരെ അറിയിച്ച പോളി വില്‍സണ് ജൂറി മികച്ച ഡബ്ബിങ്ങിനുള്ള അവാര്‍ഡ് നല്‍കി

റോഷാക്കിലെ ബിന്ദു പണിക്കരുടെ അഭിനയം മികച്ചതെന്ന വിലയിരുത്തല്‍ ഉണ്ടായെങ്കിലും മികച്ച നടിമാരുടെ പട്ടികയിൽ ആദ്യ ഘട്ടത്തില്‍ തന്നെ വിന്‍സി അലോഷ്യസ് ഇടം പിടിച്ചു. ദേവി വര്‍മയും വിന്‍സി അലോഷ്യസിനൊപ്പമെത്തി.

പുതുമുഖ താരമായിരുന്നിട്ട് കൂടി ആ ഉമ്മയുടെ നിസഹായത തന്മയത്വത്തോടെ വെള്ളിത്തിരയിലെത്തിക്കാന്‍ ദേവി വര്‍മയ്ക്ക് സാധിച്ചെന്ന വിലയിരുത്തലുണ്ടായി. പക്ഷേ ഡബിങ് സ്വന്തമായി ചെയ്യാത്തതിനാൽ മികച്ച നടിക്കുള്ള പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടില്ല . പ്രകടനമികവ് തള്ളാനാകാത്തതിനാൽ സ്വഭാവ നടിയുടെ പട്ടികയിലേക്ക് മാറ്റപ്പെട്ടു. ഇതേ കഥാപാത്രത്തിന് ശബ്ദത്തിലൂടെ ജീവൻ നൽകിയതിനാണ് പോളി വില്‍സണ് മികച്ച ഡബ്ബിങ്ങിനുള്ള അവാര്‍ഡ് നൽകിയത്

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ജൂറി തിരിച്ച് വിളിച്ച് കണ്ടത് റോഷാക്ക് ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങള്‍
ആഗ്രഹിച്ച നേട്ടമെന്ന് വിൻസി, അംഗീകാരം ലഭിച്ചതിൽ സന്തോഷമെന്ന് കുഞ്ചാക്കോ ബോബൻ

സംവിധായകന്റെ പൂര്‍ണമായ ചിത്രം എന്ന വിലയിരുത്തലിലാണ് ജൂറി മഹേഷ് നാരായണനെ തിരഞ്ഞെടുത്തത്

മികച്ച സിനിമയായി നന്‍പകല്‍ തിരഞ്ഞെടുത്തിട്ടും സംവിധായകനുള്ള പുരസ്‌കാരം മഹേഷ് നാരായണനാണ് ലഭിച്ചത്. സംവിധായകന്റെ പൂര്‍ണമായ ചിത്രം എന്ന വിലയിരുത്തലിലാണ് ജൂറി, മഹേഷ് നാരായണനെ തിരഞ്ഞെടുത്തത്.

കോവിഡ് കാലത്തെ സിനിമയായിരിന്നിട്ട് കൂടി ഓരോ ഫ്രെയിമിലും പ്രമേയത്തെ ഉൾപ്പെടുത്തിയ ആഖ്യാന ശൈലിയാണ് മഹേഷിന്റേതെന്ന് ജൂറി വിലയിരുത്തി. ഇലവീഴാ പൂഞ്ചിറയിലെ അഭിനയത്തിലൂടെ സൗബിന്‍ ഷാഹിര്‍ അമ്പരപ്പിച്ചെങ്കിലും നന്‍പകലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ മറികടക്കാനാകാതെ വന്നതോടെ സൗബിന്‍ പിന്തള്ളപ്പെട്ടു.

ജനപ്രിയ ചിത്രമായി ന്നാ താന്‍ കേസ് കൊട് ആദ്യഘട്ടത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു

ജനപ്രിയ ചിത്രമായി ന്നാ താന്‍ കേസ് കൊട് ആദ്യഘട്ടത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രമേയത്തിന്റെ പുതുമയും അവതരണ രീതിയും മികച്ചതാണെന്നായിരുന്നു വിലയിരുത്തല്‍. പല അവാര്‍ഡുകളും ഐക്യത്തോടെ തീരുമാനമെടുത്തതല്ല. ജൂറികള്‍ തമ്മില്‍ ചര്‍ച്ച ചെയ്തും കണ്ട് വിലയിരുത്തിയുമാണ് പുരസ്കാരം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്. എന്നാൽ മമ്മൂട്ടിയുടെയും വിന്‍സിയുടെയും കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല.

logo
The Fourth
www.thefourthnews.in