ആർഡിഎക്‌സിലെ നീല നിലവെ പാടി ടാൻസാനിയൻ താരം കിലി പോൾ; സന്തോഷം പങ്കുവച്ച് മനു മഞ്ജിത്ത്

ആർഡിഎക്‌സിലെ നീല നിലവെ പാടി ടാൻസാനിയൻ താരം കിലി പോൾ; സന്തോഷം പങ്കുവച്ച് മനു മഞ്ജിത്ത്

ടാൻസാനിയൻ പൗരനായ കിലി പോളിന്റെ ഗാനങ്ങൾക്കും നൃത്തങ്ങൾക്കും ലോകം മുഴുവൻ ആരാധകരുണ്ട്

2023 ലെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്നു ആർഡിഎക്‌സിലെ നീല നിലവെ ഗാനം. മനു മഞ്ജിത്ത് എഴുതിയ ഗാനത്തിന് സാം സിഎസ് ആയിരുന്നു സംഗീതം പകർന്നത്. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചത്. സിനിമ പോലെതന്നെ ഗാനവും ഏറെ ഹിറ്റായിരുന്നു. ഇപ്പോഴിതാ ആഗോളതലത്തിൽ ഹിറ്റായിരിക്കുകയാണ് നീല നിലവെ എന്ന ഗാനം. സോഷ്യൽ മീഡിയയിലെ ഹിറ്റ് താരമായ കിലി പോളാണ് നീല നിലവെ ഇപ്പോൾ പാടിയിരിക്കുന്നത്. ടാൻസാനിയൻ പൗരനായ കിലി പോളിന്റെ ഗാനങ്ങൾക്കും നൃത്തങ്ങൾക്കും ലോകം മുഴുവൻ ആരാധകരുണ്ട്. കിലിക്കൊപ്പം സഹോദരി നീമ പോളും വീഡിയോയിൽ ഉണ്ട്.

തന്റെ ഗാനം കിലിയും സഹോദരിയും ആലപിച്ചതിന്റെ സന്തോഷത്തിലാണ് ഗാനരചയിതാവ് മനു മഞ്ജിത്ത്. നമ്മളെഴുതിയ ഒരു പാട്ട് ഇങ്ങനെ അതിർത്തികൾ മായ്ച്ച് ഒഴുകുന്നതു കാണുന്ന സന്തോഷമുണ്ടെന്ന് മനു ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച് കുറിച്ചു.

ആർഡിഎക്‌സിലെ നീല നിലവെ പാടി ടാൻസാനിയൻ താരം കിലി പോൾ; സന്തോഷം പങ്കുവച്ച് മനു മഞ്ജിത്ത്
പ്രീബുക്കിങ്ങിൽ കെജിഎഫിനെ പിന്നിലാക്കി ലിയോ; ആദ്യ ദിനത്തിൽ 7.3 കോടിയെന്ന റെക്കോഡ് കളക്ഷൻ

നേരത്ത പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ കിലി പോളിനെ അഭിനന്ദിച്ചിരുന്നു. ഹിന്ദി ഗാനങ്ങളാണ് പൊതുവെ കിലി പോൾ ആലപിക്കാറും നൃത്തം ചെയ്യാറുമുള്ളത്. നീമയുടെയും കിലിയുടെയും വീഡിയോകൾ ദശലക്ഷകണക്കിന് ആളുകളാണ് ലോകം മുഴുവൻ കാണാറുള്ളത്.

ടാൻസാനിയയിലെ ഉൾഗ്രാമത്തിലാണ് കിലിയും സഹോദരിയും താമസിക്കുന്നത്. പശുവളർത്തലും കൃഷിയുമാണ് കിലിയുടെയും കുടുംബത്തിന്റെയും വരുമാനമാർഗം. ഇതിനിടെയാണ് ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും വീഡിയോ ചെയ്ത് തുടങ്ങിയത്.

കുട്ടിക്കാലം മുതൽ ഇന്ത്യൻ സിനിമകളുടെ ആരാധകനായ കിലി ആദ്യമായി ഷേർഷയിലെ ഗാനത്തിനായിരുന്നു വീഡിയോ ചെയ്തത്. പരമ്പരാഗത ടാൻസാനിയൻ വേഷമണിഞ്ഞുള്ള കിലിയുടെയും നീമയുടെയും വീഡിയോകൾ ഇന്ത്യയിൽ വൈറലായതോടെ പിന്നീട് നിരവധി വീഡിയോകൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.

4 മില്ല്യണ് അടുത്ത് ഫോളോവേഴ്‌സ് കിലിക്കും നീമയ്ക്കും സോഷ്യൽ മീഡിയയിലുണ്ട് . നേരത്തെ കിലിക്ക് എതിരെയുണ്ടായ ആക്രമണവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അഞ്ചംഗ അഞ്ജാത സംഘം കിലിയെ ആക്രമിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in