കിങ് ഓഫ് കൊത്തയും ആർഡിഎക്സും ഒടിടിയിലേക്ക്

കിങ് ഓഫ് കൊത്തയും ആർഡിഎക്സും ഒടിടിയിലേക്ക്

ഇരു ചിത്രങ്ങളും ഓണം റിലീസായാണ് തീയേറ്ററുകളിലെത്തിയത്

ദുൽഖറിന്റെ കിങ് ഓഫ് കൊത്തയും ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തിയ മൾട്ടിസ്റ്റാർ ചിത്രം ആർഡിഎക്സും ഒടിടിയിലേക്ക്. ഓണം റിലീസായെത്തിയ ചിത്രങ്ങളിൽ കൊത്ത പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നപ്പോൾ റെക്കോർഡ് കളക്ഷനുമായാണ് ആർഡിഎക്സ് ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക

കൊത്ത ഈ മാസം 28 നോ 29 നോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ദുൽഖറിന്റെ പാൻ ഇന്ത്യൻ മാസ് ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രത്തിന് പക്ഷേ വലിയ പ്രേക്ഷക സ്വീകാര്യത നേടാനായില്ല. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ.

കിങ് ഓഫ് കൊത്തയും ആർഡിഎക്സും ഒടിടിയിലേക്ക്
അടിയേ ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

തീയേറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്ത ആർഡിഎക്സ് സെപ്റ്റംബർ 23 ന് ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിങ് . നഹാസ് ഹിദായത് സംവിധാനം ചെയ്ത ആർഡിഎക്‌സ് ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിലെത്തിയത്. 84 കോടിയിലധികം രൂപയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. സോഫിയ പോൾ പ്രൊഡകഷൻസ് നിർമിച്ച ചിത്രത്തിൽ ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ

കിങ് ഓഫ് കൊത്തയും ആർഡിഎക്സും ഒടിടിയിലേക്ക്
അഡ്വാൻസ് വാങ്ങിയ തുക മടക്കി നൽകാനാകില്ലെന്ന് നടൻ ചിമ്പു; കോടതി വിധി കാത്ത് നിർമാതാക്കൾ
logo
The Fourth
www.thefourthnews.in