ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം'; ലൊക്കേഷനിൽ ജോയിന്‍ ചെയ്ത് കൃതി ഷെട്ടി

ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം'; ലൊക്കേഷനിൽ ജോയിന്‍ ചെയ്ത് കൃതി ഷെട്ടി

കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്

യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ത്രീഡി സിനിമയായ 'അജയന്റെ രണ്ടാം മോഷണ' ത്തിന്റെ ലൊക്കേഷനിൽ തെന്നിന്ത്യൻ നായിക കൃതി ഷെട്ടി ജോയിൻ ചെയ്തു. കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂളിൽ ആണ് കൃതി ജോയിൻ ചെയ്തിരിക്കുന്നത്. നാഗചൈതന്യ നായകനാകുന്ന പുതിയ സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് കൃതി ഷെട്ടി എത്തിയിരിക്കുന്നത്.

കൃതിയെ കൂടാതെ ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും സിനിമയിലെ നായികമാരാണ്. നവാഗതനായ ജിതിൻ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

ടൊവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം'; ലൊക്കേഷനിൽ ജോയിന്‍ ചെയ്ത് കൃതി ഷെട്ടി
ത്രീഡി സിനിമയിൽ ട്രിപ്പിൾ റോളിൽ ടൊവിനോ; അജയൻ്റെ രണ്ടാം മോഷണത്തിന്റെ പ്രീ വിഷ്വലൈസേഷൻ ടീസർ പുറത്ത്

ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യുജിഎം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്.

സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി അടുത്തിടെ ടോവിനോ കളരി അഭ്യസിച്ചിരുന്നു. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം. അഡിഷനൽ സ്ക്രീൻപ്ലേ ദീപു പ്രദീപും ഛായാഗ്രാഹണം ജോമോൻ ടി ജോണും ആണ്. ഇന്ത്യയിൽ ആദ്യമായി ആരി അലക്സ സൂപ്പർ 35 ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. ഷമീർ മുഹമ്മദാണ് എഡിറ്റര്‍.

മലയാളം , തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഇംഗ്ലീഷ് എന്നിങ്ങനെ ആറു ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യം. കാസർഗോഡ്, കാഞ്ഞങ്ങാട് ‌പ്രദേശങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

logo
The Fourth
www.thefourthnews.in