കുഞ്ചാക്കോ ബോബനും  പ്രിയാമണിയും ഒന്നിക്കുന്നു; പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്നു; പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

സംവിധായകൻ മഹേഷ് നാരായണൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു

കുഞ്ചാക്കോ ബോബനെയും പ്രിയാമണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം കടവന്ത്ര ലയൺസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൂജയിൽ സംവിധായകൻ മഹേഷ് നാരായണൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യ ക്ലാപ്പടിച്ചു.

ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി നായർ, അനുനാഥ്, ലയം മാമ്മൻ, ഐശ്വര്യ, അമിത് ഈപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

കുഞ്ചാക്കോ ബോബനും  പ്രിയാമണിയും ഒന്നിക്കുന്നു; പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു
തീയേറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ് വീണ്ടും; 'കല്‍ക്കി 2898 എഡി' റിലീസ് ഡേറ്റ് പുറത്ത്

മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ദി ഗ്രീൻ റൂം എന്നീ ബാനറുകളിൽ മാർട്ടിൻ പ്രക്കാട്ട്, രഞ്ജിത്ത് നായർ,സിബി ചാവറ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വർഗീസ് രാജാണ് നിർവഹിക്കുന്നത്. ഷാഹി കബീർ തിരക്കഥ സംഭാഷണമെഴുതുന്നു.

സംഗീതം ജെയ്ക്ക്സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് നാഥ്, ആർട്ട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.

logo
The Fourth
www.thefourthnews.in