തീയേറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ് വീണ്ടും; 'കല്‍ക്കി 2898 എഡി' റിലീസ് ഡേറ്റ് പുറത്ത്

തീയേറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ് വീണ്ടും; 'കല്‍ക്കി 2898 എഡി' റിലീസ് ഡേറ്റ് പുറത്ത്

വിവിധ ഭാഷകളിലായാണ് ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം ഒരുങ്ങുന്നത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'യുടെ റിലീസ് തീയതി പുറത്ത്. ഈ വർഷം ജൂൺ 27ന് ചിത്രം തീയറ്ററുകളിലെത്തുമെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവച്ചു. വമ്പൻ ബജറ്റിൽ വിവിധ ഭാഷകളിലായാണ് ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം ഒരുങ്ങുന്നത്.

പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചൻ, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

തീയേറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ് വീണ്ടും; 'കല്‍ക്കി 2898 എഡി' റിലീസ് ഡേറ്റ് പുറത്ത്
രാമന്റെ കൈപിടിച്ച് നില്‍ക്കുന്ന സീത; രാമായണം സിനിമയിലെ സായ് പല്ലവിയുടെയും രണ്‍ബീറിന്റെയും ചിത്രങ്ങള്‍ പുറത്ത്

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

logo
The Fourth
www.thefourthnews.in