രാമന്റെ കൈപിടിച്ച് നില്‍ക്കുന്ന സീത; രാമായണം സിനിമയിലെ സായ് പല്ലവിയുടെയും രണ്‍ബീറിന്റെയും ചിത്രങ്ങള്‍ പുറത്ത്

രാമന്റെ കൈപിടിച്ച് നില്‍ക്കുന്ന സീത; രാമായണം സിനിമയിലെ സായ് പല്ലവിയുടെയും രണ്‍ബീറിന്റെയും ചിത്രങ്ങള്‍ പുറത്ത്

സൂം ടിവിയിലൂടെയാണ് ചിത്രങ്ങള്‍ ലീക്കായത്.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രണ്‍ബീര്‍ കപൂറും സായ് പല്ലവിയും ഒന്നിക്കുന്ന രാമായണമെന്ന ഇതിഹാസ സിനിമയുടെ ചിത്രങ്ങള്‍ പുറത്ത്. കഥാപാത്രങ്ങളാരാണെന്ന കാര്യങ്ങള്‍ സംവിധായകന്‍ പുറത്ത് വിട്ടില്ലെങ്കിലും സീതയായി സായ് പല്ലവിയുടെയും രാമനായി രണ്‍ബീര്‍ കപൂറിന്റെയും ചിത്രങ്ങളാണ് സൂം ടിവിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

രാമന്റെ കൈപിടിച്ച് നില്‍ക്കുന്ന സീത; രാമായണം സിനിമയിലെ സായ് പല്ലവിയുടെയും രണ്‍ബീറിന്റെയും ചിത്രങ്ങള്‍ പുറത്ത്
'ഞെട്ടിച്ചു, ഇവൻ സ്റ്റാറാകും...'; ഡാഡയ്ക്ക് ശേഷം ഗംഭീരപ്രകടനവുമായി കവിൻ, സ്റ്റാർ ട്രെയ്‌ലർ പുറത്ത്

രാമായണം സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ശനിയാഴ്ച ലീക്കായത്. സൂം ടിവിയുടെ സാമൂഹ്യ മാധ്യമ പേജുകളിലാണ് സായ് പല്ലവിയുടെയും രണ്‍ബീര്‍ സിങ്ങിന്റെയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മെറൂണ്‍ തോര്‍ത്തും ദുപ്പട്ടയും കൈകളിലൂടെ ധരിച്ചിരിക്കുന്ന രണ്‍ബീറിനെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. നീളമുള്ള സ്വര്‍ണ മാലയും രണ്‍ബീര്‍ ധരിച്ചിട്ടുണ്ട്. പര്‍പ്പിള്‍ നിറമുള്ള സാരിയും പരമ്പരാഗതമായ ആഭരണങ്ങളുമാണ് സായ് പല്ലവി ധരിച്ചിരുന്നത്.

രാമന്റെ കൈപിടിച്ച് നില്‍ക്കുന്ന സീത; രാമായണം സിനിമയിലെ സായ് പല്ലവിയുടെയും രണ്‍ബീറിന്റെയും ചിത്രങ്ങള്‍ പുറത്ത്
'കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് അന്യമതസ്ഥർക്ക് കൊടുക്കരുത്'; മാമ്മോദീസ ചടങ്ങിലെ വിചിത്ര നിർദേശങ്ങളെ കുറിച്ച് സാന്ദ്ര തോമസ്

ആദ്യമായാണ് ഇരു താരങ്ങള്‍ ഒരു സിനിമയില്‍ ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രാമന്റെ കഥാപാത്രത്തിന് വേണ്ടി രണ്‍ബീര്‍ വെജിറ്റേറിയന്‍ ഡയറ്റിലാണെന്നും കടുത്ത വ്യായാമത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദശരഥന്റെ വേഷത്തില്‍ സെറ്റില്‍ നില്‍ക്കുന്ന അരുണ്‍ ഗോവിലിന്റെയും കൈകേയിയുടെ വേഷത്തിലുള്ള ലാറ ദത്തയുടെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.

കുംഭകര്‍ണനായി ബോബി ഡിയോളും വിഭീഷണയായി വിജയ് സേതുപതിയും ഹനുമാനായി സണ്ണി ഡിയോളുമാണ് അഭിനയിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ സന്ദീപ് റെഡ്ഡി വാങ്കയുടെ അനിമലിലാണ് അവസാനമായി രണ്‍ബീര്‍ അഭിനയിച്ചത്.

logo
The Fourth
www.thefourthnews.in