'കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് അന്യമതസ്ഥർക്ക് കൊടുക്കരുത്'; മാമ്മോദീസ ചടങ്ങിലെ വിചിത്ര നിർദേശങ്ങളെ കുറിച്ച് സാന്ദ്ര തോമസ്

'കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് അന്യമതസ്ഥർക്ക് കൊടുക്കരുത്'; മാമ്മോദീസ ചടങ്ങിലെ വിചിത്ര നിർദേശങ്ങളെ കുറിച്ച് സാന്ദ്ര തോമസ്

ഈ നാടിനിത് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ടാണ് സാന്ദ്ര ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്

അടുത്ത ബന്ധുവിന്റെ മമ്മോദീസ ചടങ്ങിന് പോയപ്പോഴുണ്ടായ വിചിത്ര അനുഭവം പങ്കുവെച്ച് നിർമാതാവ് സാന്ദ്ര തോമസ്. മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവരോട് പള്ളിയിലെ വികാരി നൽകിയ നിർദ്ദേശങ്ങളാണ് സാന്ദ്രതോമസ് പങ്കുവെച്ചത്.

കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാനോ അന്യമതസ്ഥർക്ക് നൽകാനോ പാടില്ലെന്നും മൂന്ന് ദിവസം കഴിഞ്ഞ് കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണമെന്നുമായിരുന്നു നിർദ്ദേശം.

മൂന്ന് ദിവസത്തിനുള്ളിൽ കുഞ്ഞിനെ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം. ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം എന്നുമായിരുന്നു പള്ളിയിൽ എത്തിയവർക്ക് നൽകിയ നിർദ്ദേശം.

'കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് അന്യമതസ്ഥർക്ക് കൊടുക്കരുത്'; മാമ്മോദീസ ചടങ്ങിലെ വിചിത്ര നിർദേശങ്ങളെ കുറിച്ച് സാന്ദ്ര തോമസ്
'ഞെട്ടിച്ചു, ഇവൻ സ്റ്റാറാകും...'; ഡാഡയ്ക്ക് ശേഷം ഗംഭീരപ്രകടനവുമായി കവിൻ, സ്റ്റാർ ട്രെയ്‌ലർ പുറത്ത്

ഈ നാടിനിത് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ടാണ് സാന്ദ്ര ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് സാന്ദ്രയുടെ പോസ്റ്റിനോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഏത് പള്ളിയിലാണ് ഈ സംഭവം നടന്നതെന്നും ഇത്തരമൊരു നിർദ്ദേശം ആദ്യമായാണ് കേൾക്കുന്നതെന്നും ചിലർ കമന്റ് ചെയ്തു. മതപരമായ കാര്യങ്ങൾ കൊണ്ടാണ് ഇത്തരം നിർദ്ദേശങ്ങളെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

'കുഞ്ഞിനെ മൂന്ന് ദിവസത്തേക്ക് അന്യമതസ്ഥർക്ക് കൊടുക്കരുത്'; മാമ്മോദീസ ചടങ്ങിലെ വിചിത്ര നിർദേശങ്ങളെ കുറിച്ച് സാന്ദ്ര തോമസ്
മോഷണാരോപണം നേരിട്ട വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിര്‍മാതാവ് കെ ഇ ജ്ഞാനവേലിനെതിരെ കേസ്

സാന്ദ്രതോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം,

ഈ നാടിനിത് എന്തു പറ്റി

ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാൻ ഒരു പള്ളിയിൽ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിർദ്ദേശങ്ങളുമായി പള്ളിയിൽ അച്ഛൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞു....

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യ മതസ്ഥർക്ക് കൊടുക്കാൻ പാടില്ല.

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാൻ പാടില്ല.

3. അഥവാ കുളിപ്പിക്കണമെങ്കിൽ ഒരു പാത്രത്തിൽ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.

4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയിൽ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കൻ പാടില്ല .

5. ജീവിതകാലം മുഴുവൻ സഭയിൽ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.

സ്‌തോത്രം ഹല്ലേലുയ്യ !

സഭയും മതവും നീണാൾ വാഴട്ടെ

logo
The Fourth
www.thefourthnews.in