'ഞെട്ടിച്ചു, ഇവൻ സ്റ്റാറാകും...'; ഡാഡയ്ക്ക് ശേഷം ഗംഭീരപ്രകടനവുമായി കവിൻ, സ്റ്റാർ ട്രെയ്‌ലർ പുറത്ത്

'ഞെട്ടിച്ചു, ഇവൻ സ്റ്റാറാകും...'; ഡാഡയ്ക്ക് ശേഷം ഗംഭീരപ്രകടനവുമായി കവിൻ, സ്റ്റാർ ട്രെയ്‌ലർ പുറത്ത്

സ്റ്റാറില്‍ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന കവിന്റെ മുൻ ചിത്രം ഡാഡ കേരളത്തിലും ഹിറ്റായിരുന്നു.

ഡാഡ എന്ന ചിത്രത്തിന് ശേഷം കവിൻ നായകനാവുന്ന പുതിയ ചിത്രം 'സ്റ്റാർ' ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഏലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ലാലും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

സിനിമയിൽ എത്തിപ്പെടാൻ ശ്രമിക്കുന്ന യുവാവായിട്ടാണ് കവിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. സ്റ്റാറില്‍ വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന കവിന്റെ മുൻ ചിത്രം ഡാഡ കേരളത്തിലും ഹിറ്റായിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ കവിൻ നായകനായി എത്തുന്ന നാലാമത്തെ ചിത്രമാണ് 'സ്റ്റാർ'. അതിദി പൊഹാങ്കർ, പ്രീതി മുകുന്ദൻ, ഗീത കൈലാസം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 10 ന് റിലീസ് ചെയ്യും.

'ഞെട്ടിച്ചു, ഇവൻ സ്റ്റാറാകും...'; ഡാഡയ്ക്ക് ശേഷം ഗംഭീരപ്രകടനവുമായി കവിൻ, സ്റ്റാർ ട്രെയ്‌ലർ പുറത്ത്
മോഷണാരോപണം നേരിട്ട വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിര്‍മാതാവ് കെ ഇ ജ്ഞാനവേലിനെതിരെ കേസ്

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സംവിധായകൻ ഏലൻ തന്നെയാണ് ഗാനരചന. ഛായാഗ്രാഹണം ഏഴിൽ അരശ് കെ. സതീഷ് കൃഷ്‌നാണ് കൊറിയോഗ്രാഫി. നിർമാണം ബി വി എസ് എൻ പ്രസാദ്, ശ്രീനിധി സാഗർ. വിഎഫ്എക്‌സ് എ മുത്തുകുമാരൻ. ആർട് വിനോദ് രാജ് കുമാർ എൻ, പിആർഒ യുവരാജ്.

logo
The Fourth
www.thefourthnews.in