'സിംഹം എന്നെ മാന്തി'; ‘ഗർർർ’  ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ട് കുഞ്ചാക്കോ ബോബൻ

'സിംഹം എന്നെ മാന്തി'; ‘ഗർർർ’ ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ട് കുഞ്ചാക്കോ ബോബൻ

ഗർർർ സിനിമയിലെ സിംഹത്തിൻ്റെ പരിശീലന വീഡിയോയാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്

‘ഗർർർ’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വീഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിൽ തനിക്കൊപ്പം അഭിനയിക്കുന്ന സിംഹം ഗ്രാഫിക്സ് സൃഷ്ടി ആണെന്ന് കരുതിയവർക്കു തെറ്റിയെന്നും മാന്തു കിട്ടിയത് തനിക്കാണെന്നുമുള്ള കുറിപ്പിനൊപ്പമാണ് ചാക്കോച്ചന്റെ വീഡിയോ. ''സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്. അതും മാന്ത് കിട്ടിയ എന്നോട്,'' എന്ന ക്യാപ്ഷനോട് കൂടി യഥാർത്ഥ സിംഹത്തിൻ്റെ പരിശീലന വീഡിയോയാണ് കുഞ്ചാക്കോ ബോബൻ പുറത്ത് വിട്ടിരിക്കുന്നത്.

ജൂൺ 14-ന് ഗർർർ റിലീസ് ചെയ്യാനിരിക്കെ പ്രമോഷൻ എന്ന നിലയിലാണ് സിംഹവുമായുള്ള ലൊക്കേഷൻ വീഡിയോ കുഞ്ചാക്കോ ബോബന്‍ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയില്‍ സുരാജും ചാക്കോച്ചനും തമ്മിലുള്ള സിനിമയിലെ ഹാസ്യ സംഭാഷണങ്ങളും കേള്‍ക്കാം.

മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തില്‍ വേഷമിടുന്നത്. എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ഗർർർ-ല്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും 'ദർശൻ' എന്നു പേരുള്ള സിംഹമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് 'ഗർർർ' നിര്‍മ്മിച്ചിരിക്കുന്നത്. ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും 'ഗര്‍ര്‍ര്‍...'-ന്റെ പ്രത്യേകതയാണ്. ജയേഷ് നായർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

'സിംഹം എന്നെ മാന്തി'; ‘ഗർർർ’  ലൊക്കേഷന്‍ വീഡിയോ പുറത്തുവിട്ട് കുഞ്ചാക്കോ ബോബൻ
എനിക്ക് അദ്ദേഹത്തിന്റെ ആരാധകരെ പേടിയാണ്; ഷാരുഖ്ഖാനുമായി സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
logo
The Fourth
www.thefourthnews.in