ചെരിഞ്ഞ തോളും കൈയിലൊരു തോക്കുമായി അവൻ...അബ്‌റാം ഖുറെഷി; എമ്പുരാൻ ഫസ്റ്റ്‌ലുക്ക് പോസറ്റർ പുറത്തുവിട്ടു

ചെരിഞ്ഞ തോളും കൈയിലൊരു തോക്കുമായി അവൻ...അബ്‌റാം ഖുറെഷി; എമ്പുരാൻ ഫസ്റ്റ്‌ലുക്ക് പോസറ്റർ പുറത്തുവിട്ടു

ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന നിർമിക്കുന്ന എമ്പുരാൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മുന്നാമത്തെ സിനിമയാണ്

ഇന്ത്യൻ സിനിമപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആരാധകർക്ക് ദീപാവലി സമ്മാനമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കൈയിൽ തോക്കുമായി തിരിഞ്ഞുനിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക.

ആശിർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നു നിർമിക്കുന്ന എമ്പുരാൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മുന്നാമത്തെ സിനിമയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനിലും തിരകഥയൊരുക്കിയത് മുരളിഗോപിയാണ്.

ചെരിഞ്ഞ തോളും കൈയിലൊരു തോക്കുമായി അവൻ...അബ്‌റാം ഖുറെഷി; എമ്പുരാൻ ഫസ്റ്റ്‌ലുക്ക് പോസറ്റർ പുറത്തുവിട്ടു
സെറ്റ് ഗംഭീരം, സിനിമയും അതിഗംഭീരമാകട്ടെ; ജയസൂര്യയുടെ കത്തനാർ സെറ്റിലെത്തി മോഹൻലാൽ; ചിത്രങ്ങൾ

കഴിഞ്ഞ ഒക്ടോബർ 5ന് ഡൽഹിയിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഡൽഹി, ഫരീദാബാദ് എന്നീവിടങ്ങളിലെ ചിത്രീകരണത്തിനുശേഷം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി. രണ്ടാം ഷെഡ്യൂൾ കൊച്ചിയിൽ ആരംഭിക്കും.

ബോക്സ് ഓഫീസിൽ വൻവിജയം കാഴ്ച്ചവച്ച ലൂസിഫറിൽ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി, സായ്കുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരന്നത്.

ആദ്യഭാഗത്തിൽ നിന്ന് ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളും നിരവധി വിദേശ താരങ്ങളും എമ്പുരാനിൽ എത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന എമ്പുരാൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ചെരിഞ്ഞ തോളും കൈയിലൊരു തോക്കുമായി അവൻ...അബ്‌റാം ഖുറെഷി; എമ്പുരാൻ ഫസ്റ്റ്‌ലുക്ക് പോസറ്റർ പുറത്തുവിട്ടു
നിരൂപകർക്കും പ്രേക്ഷകർക്കും നന്ദി; മുകുന്ദനുണ്ണിയുടെ ഒന്നാം വാർഷികത്തിൽ അടുത്ത സിനിമ പ്രഖ്യാപിച്ച് അഭിനവ് സുന്ദർ
logo
The Fourth
www.thefourthnews.in