ട്രെന്‍ഡിനൊപ്പം ലിസ്റ്റിനും; 'ഗരുഡന്‍' സംവിധായകന്‍ അരുണ്‍ വർമയ്ക്ക് കിയാ സെൽട്ടോസ് സമ്മാനം

ട്രെന്‍ഡിനൊപ്പം ലിസ്റ്റിനും; 'ഗരുഡന്‍' സംവിധായകന്‍ അരുണ്‍ വർമയ്ക്ക് കിയാ സെൽട്ടോസ് സമ്മാനം

സുരേഷ് ഗോപിയും ബിജു മേനോനും 12 വർഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ഗരുഡന്റെ വിജയത്തിന് പിന്നാലെയാണ് ലിസ്റ്റിന്റെ സമ്മാനം

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ച ഗരുഡന്‍ സിനിമയുടെ വിജയത്തിന് പിന്നാലെ സംവിധായകന്‍ അരുൺ വർമയ്ക്ക് കാർ സമ്മാനിച്ച് നിർമാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഇരുപത് ലക്ഷം രൂപ വില വരുന്ന കിയാ സെൽട്ടോസാണ് സമ്മാനമായി നൽകിയിരിക്കുന്നത്.

സിനിമകൾ വിജയമാകുമ്പോൾ നിർമാതാക്കൾ സംവിധായകർക്കും പ്രധാന കഥാപത്രങ്ങളെ അവതിപ്പിച്ചവർക്കും ഇത്തരം സമ്മാനങ്ങൾ നൽകുന്നത് തമിഴ്, ഹിന്ദി പോലെയുള്ള അന്യഭാഷകളിൽ മാത്രം കണ്ട് പരിചയമുള്ള ഒന്നാണ്.

12 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നത്. മികച്ച പ്രകടനങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം രണ്ടാം വാരത്തിലും പ്രേക്ഷകപ്രീതി നേടി തിയേറ്ററുകളില്‍ തുടരുകയാണ്. അഞ്ചാം പാതിരാക്ക് ശേഷം മിഥുൻ മാനുവൽ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ട്രെന്‍ഡിനൊപ്പം ലിസ്റ്റിനും; 'ഗരുഡന്‍' സംവിധായകന്‍ അരുണ്‍ വർമയ്ക്ക് കിയാ സെൽട്ടോസ് സമ്മാനം
മമ്മൂട്ടി-ജ്യോതിക അഭിനയ മത്സരം; 'കാതല്‍ ദ കോർ' ട്രെയ്‌ലര്‍

മാജിക് ഫ്രെയിമ്സിന്റെ ബാനറിൽ വൻ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീതം. കഥ ജിനേഷ് എം. എഡിറ്റർ ശ്രീജിത്ത് സാരംഗ്. കോ-പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ് എന്നിവരാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in