അനുരാഗ് കശ്യപിന്റെ ആഗ്രഹം സാധിക്കുമോ? ലിയോയിലേക്ക് വിളിച്ച് ലോകേഷ്

അനുരാഗ് കശ്യപിന്റെ ആഗ്രഹം സാധിക്കുമോ? ലിയോയിലേക്ക് വിളിച്ച് ലോകേഷ്

ലിയോയുടെ അവസാന ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്

സമീപകാലത്ത് മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത ഏറ്റവും വലിയ ഹൈപ്പിൽ നിൽക്കുന്ന ലിയോയിലേക്ക് മറ്റൊരു ബോളിവുഡ് താരം കൂടി. സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ചിത്രത്തിൽ ക്യാമിയോ റോളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ലിയോയുടെ അവസാന ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനിടെയാണ് അനുരാഗും ടീമിനൊപ്പം ചേരുന്നത്.

അതേസമയം അനുരാഗ് കശ്യപ് കൂടി ചേരുന്നതോടെ ചിത്രം ലോകേഷ് യൂണിവേഴ്സിൽ നിന്നുള്ളതാണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. നേരത്തെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അനുരാഗ് കശ്യപ്, വലിയ റോളുകൾ ലഭിച്ചില്ലങ്കിലും കുഴപ്പമില്ല, ലോകേഷ് ചിത്രത്തിൽ മരിക്കാനുള്ള അവസരമെങ്കിലും ലഭിച്ചാൽ മതിയെന്ന് പ്രതികിച്ചിരുന്നു. അനുരാഗിനെ ആഗ്രഹം സഫലമാക്കാനാണോ ലോകേഷ് ലിയോയിലേക്ക് വിളിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്.

അനുരാഗ് കശ്യപിന്റെ ആഗ്രഹം സാധിക്കുമോ? ലിയോയിലേക്ക് വിളിച്ച് ലോകേഷ്
'നാന്‍ റെഡി', ദളപതി ഓണ്‍ ദി ഫ്‌ളോര്‍; ട്രെന്‍ഡിങ്ങായി - ലിയോ ലിറിക്കല്‍ വീഡിയോ

വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ലിയോ' തെന്നിന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്

അനുരാഗ് കശ്യപിന്റെ ആഗ്രഹം സാധിക്കുമോ? ലിയോയിലേക്ക് വിളിച്ച് ലോകേഷ്
പരാതി, വിവാദം, ഒടുവിൽ പാട്ടിൽ മാറ്റം വരുത്തി ലിയോ അണിയറ പ്രവർത്തകർ

വിജയ്ക്ക് പുറമേ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരനിരയാണ് ലിയോയിൽ അണിനിരക്കുന്നത്. വിജയിയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവന്ന ചിത്രത്തിന്റെ ആദ്യ ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സോണി മ്യൂസിക്ക് സൗത്തിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഗാനം പുറത്തുവിട്ടത്. പുറത്ത് വിട്ട് 14 മിനിറ്റില്‍ ഒരു മില്യണ്‍ കാഴ്ചക്കാരെയാണ് ഗാനത്തിന് ലഭിച്ചത്.

അനുരാഗ് കശ്യപിന്റെ ആഗ്രഹം സാധിക്കുമോ? ലിയോയിലേക്ക് വിളിച്ച് ലോകേഷ്
റിലീസിന് മുൻപേ റെക്കോർഡ് നേട്ടവുമായി വിജയ്‌ ചിത്രം ലിയോ; പ്രീ റിലീസ് ബിസിനസിൽ 350 കോടി

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ഒക്ടോബർ19നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ റിലീസിനെത്തുക.

logo
The Fourth
www.thefourthnews.in