'മധു'രം ജീവിതം

''കുറേ കാലം ഓടിയ വണ്ടിയല്ലേ, ഇനി ഷെഡിൽ കിടക്കേണ്ട കാലം'' എന്നാണ് ഈ ഒഴിവുജീവിതത്തെ മധു നിർവചിക്കുക

മലയാള സിനിമയുടെ മധുവിന് ഇന്ന് തൊണ്ണൂറാം പിറന്നാൾ. പിറന്നാൾ ഒരിക്കൽ പോലുമാഘോഷിച്ചിട്ടില്ലാത്ത നടന് നവതിയിൽ ആഘോഷങ്ങൾക്കൊപ്പം ചേരേണ്ടി വന്നു. വീട്ടിൽ ആശംസ അറിയിക്കാനെത്തിയവരുടെ സ്നേഹത്തിന് മുന്നിൽ ചിരിയോടെ ഇരുന്നു. വർഷങ്ങളായി "ശിവഭവനിൽ' വിശ്രമജീവിതം ആസ്വദിക്കുകയാണ്. ''കുറേ കാലം ഓടിയ വണ്ടിയല്ലേ, ഇനി ഷെഡിൽ കിടക്കേണ്ട കാലം'' എന്നാണ് ഈ ഒഴിവുജീവിതത്തെ മധു നിർവചിക്കുക.

'മധു'രം ജീവിതം
'സംവിധായകൻ' മധു

വെറുതെ ഇരിപ്പല്ല, സിനിമ കാണൽ പുലർച്ചെ മൂന്നര വരെ നീളും. കൂടെ പുസ്തക വായനയും. പുതിയ സിനിമകൾ ധാരാളം കാണും. അടുത്തിടെ ഇറങ്ങിയ മലയാളം സിനിമകളിൽ ഇഷ്ടപ്പെട്ടത് 2018-ഉം മാളികപ്പുറവും. കഥയുടെ ദാരിദ്ര്യം ഇന്ന് മലയാള സിനിമകൾക്കുണ്ടെന്ന് മധു പറയുന്നു. ആരോഗ്യ പ്രശ്നങ്ങൾ തിരക്കിയപ്പോൾ കാലിന് ശക്തി കുറഞ്ഞ പ്രശ്നം മാത്രമേയുള്ളൂവെന്ന് മറുപടി. ദ ഫോർത്തിന്‍റെ പിറന്നാൾ ആശംസകൾ അറിയിച്ചപ്പോൾ സന്തോഷത്തോടെ കൈ കൂപ്പി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in