വിമാനത്തിൽ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; പരാതി നല്‍കി യുവനടി

വിമാനത്തിൽ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; പരാതി നല്‍കി യുവനടി

മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്

വിമാനത്തില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടിയുടെ പരാതി. എയര്‍ ഇന്ത്യയുടെ മുംബൈ - കൊച്ചി വിമാനത്തിലാണ് സംഭവം. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് അപമര്യാദയായി പെരുമാറിയെന്ന പരാതി നടി നെടുമ്പാശ്ശേരി പോലീസിന് ഇ-മെയില്‍ ചെയ്തിട്ടുണ്ട്.

മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനം എഐ 681 ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ ശല്യപ്പെടുത്തിയതായി പൊലീസിന് നല്‍കിയ പരാതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടി കുറിച്ചു.

വിമാനത്തിൽ സഹയാത്രികന്‍ അപമര്യാദയായി പെരുമാറി; പരാതി നല്‍കി യുവനടി
ന്യൂസ് ക്ലിക്കിനെതിരേ സിബിഐയും; പ്രബീര്‍ പുരകായസ്തയുടെ വീട്ടിലും ഓഫീസിലും വീണ്ടും റെയ്ഡ്

സംഭവം ടേക്ക്ഓഫിന് തൊട്ടുമുമ്പ് എയര്‍ ഹോസ്റ്റസിനെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.തന്നെ മറ്റൊരു സീറ്റിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. കൊച്ചിയിൽ ഇറങ്ങിയശേഷം വിമാനത്താവള അധികൃതരെയും എയർ ഇന്ത്യ അധികൃതരെയും പ്രശ്‌നം അറിയിച്ചു. അവര്‍ തന്നെ വിമാനത്താവളത്തിലെ പോലീസ് എയ്‌ഡ് പോസ്റ്റിലേക്ക് വിടുകയായിരുന്നു.

പ്രശ്നം അന്വേഷിക്കണമെന്നാശ്യപ്പെട്ട് പോലീസിന് നൽകിയ പരാതി ഇതാണെന്ന് പറഞ്ഞാണ് നടി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അതേസമയം, പരാതി നേരിട്ട് നല്‍കാന്‍ നടിയോട് ആവശ്യപ്പെടുമെന്ന് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു.

വര്‍ഷങ്ങള്‍ക്ക് മുൻപ് സമാന അനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്ന് നടിയുടെ പോസറ്റിന് കമന്‌റായി നടി രചന നാരായണന്‍കുട്ടി കുറിച്ചു. അന്നും സീറ്റ് മാറ്റി നല്‍കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ ഈ പ്രശ്‌നം ഗൗരവമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രചന പറഞ്ഞു.

logo
The Fourth
www.thefourthnews.in