ന്യൂസ് ക്ലിക്കിനെതിരേ സിബിഐയും; പ്രബീര്‍ പുരകായസ്തയുടെ വീട്ടിലും ഓഫീസിലും വീണ്ടും റെയ്ഡ്

ന്യൂസ് ക്ലിക്കിനെതിരേ സിബിഐയും; പ്രബീര്‍ പുരകായസ്തയുടെ വീട്ടിലും ഓഫീസിലും വീണ്ടും റെയ്ഡ്

വിദേശ സംഭാവനാ ചട്ടലംഘനം ചുമത്തി വെബ്‌സൈറ്റിനും എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയ്ക്കുതെിരേ സിബിഐ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് ക്ലിക്കിനെതിരേ സിബിഐയും. വിദേശ സംഭാവനാ ചട്ടലംഘനം ചുമത്തി വെബ്‌സൈറ്റിനും എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയ്ക്കുതെിരേ സിബിഐ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ പ്രബീര്‍ പുരകായസ്തയുടെ വസതിയിലും ഡല്‍ഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസിലും സിബിഐ സംഘം റെയ്ഡ് നടത്തി. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

ന്യൂസ് ക്ലിക്കിനെതിരേ സിബിഐയും; പ്രബീര്‍ പുരകായസ്തയുടെ വീട്ടിലും ഓഫീസിലും വീണ്ടും റെയ്ഡ്
ന്യൂയോർക് ടൈംസിന്റെ ഇടതുപക്ഷവിരുദ്ധതയും മോദിയുടെ വിമർശനപ്പേടിയും; ന്യൂസ്‌ക്ലിക്കിനെതിരായ തിരക്കഥയ്ക്ക് പിന്നിലെന്ത്?

അതേസമയം യുഎപിഎ കേസില്‍ അറസ്റ്റിലായ പ്രബീര്‍ പുരകായസ്തയെയും സ്ഥാപനത്തിന്റെ എച്ച്ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും കോടതി ഇന്നലെ 10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. രാജ്യവിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് ഇരുവരെയും ഈ മാസം ആദ്യം ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിനെതിരേ യുഎപിഎ ചുമത്തുകയും ഓഫീസ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു.

ന്യൂസ് ക്ലിക്കിനെതിരേ സിബിഐയും; പ്രബീര്‍ പുരകായസ്തയുടെ വീട്ടിലും ഓഫീസിലും വീണ്ടും റെയ്ഡ്
ഇവരെ പൂട്ടാൻ മോദിക്ക് കാരണങ്ങളുണ്ട്

പ്രബീര്‍ പുരകായസ്തയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പുരകായസ്ത പദ്ധതിയിട്ടുവെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു. ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. ഭീമാ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയുമായി 1991 മുതല്‍ സൗഹൃദമുണ്ടെന്ന കാര്യങ്ങളും എഫ്‌ഐആറില്‍ പ്രതിപാദിക്കുന്നു.

ന്യൂസ് ക്ലിക്കിനെതിരേ സിബിഐയും; പ്രബീര്‍ പുരകായസ്തയുടെ വീട്ടിലും ഓഫീസിലും വീണ്ടും റെയ്ഡ്
'കശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടത്തിന് പദ്ധതിയിട്ടു'; എഫ്ഐആറില്‍ പ്രബീർ പുരകായസ്തയ്‌ക്കെതിരെ പലവിധ ആരോപണങ്ങൾ

ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്പെക്ടറുടെ പരാതിയില്‍ ഓഗസ്റ്റിലാണ് ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ക്കെതിരായ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയുടെ പരമാധികാരവും പ്രദേശിക അഖണ്ഡതയും തകര്‍ക്കാന്‍ പുരകായസ്തയും അദ്ദേഹത്തിന്റെ കൂട്ടാളികളും ശ്രമിച്ചുവെന്ന് എഫ്‌ഐആറില്‍ ആരോപണമുണ്ട്. കശ്മീരിനെ ഒഴിവാക്കുകയും അരുണാചല്‍ പ്രദേശിനെ തര്‍ക്കമേഖലയായി അടയാളപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള പുതിയ ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പുരകായസ്ഥ ശ്രമം നടത്തിയെന്നാണ് എഫ്‌ഐആറിലെ പ്രധാന ആരോപണം.

ഇന്ത്യയ്ക്കെതിരെ അതൃപ്തി ഉളവാക്കാനും ഐക്യത്തിന് ഭീഷണിയുയര്‍ത്താനും വേണ്ടി ഗൂഢാലോചന നടത്തി. അതിന്റെ ഭാഗമായി രാജ്യത്തോട് വിദ്വേഷമുള്ള ഇന്ത്യക്കാരുടെയും വിദേശ സ്ഥാപനങ്ങളും വിദേശ ഫണ്ടുകള്‍ സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങളിലാണ് ഇപ്പോള്‍ സിബിഐ അന്വേഷണം തുടങ്ങിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in