നീഗൂഢത നിറച്ച് 'പുലിമട'; ടീസർ പുറത്ത്

നീഗൂഢത നിറച്ച് 'പുലിമട'; ടീസർ പുറത്ത്

ആക്ഷൻ ത്രില്ലർ ​വിഭാഗത്തിൽ വരുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്

ജോജു ജോർജ് - ഐശ്വര്യ രാജേഷ് ചിത്രം പുലിമടയുടെ ടീസറെത്തി. വില്ലൻ പരിവേഷമുള്ള നായകനായാണ് ജോജു എന്ന് സൂചിപ്പിക്കുന്നതാണ് ടീസർ. വില്ലനായും നായകനായും പ്രേക്ഷക മനസുകളിൽ ഇടംപിടിച്ച ജോജുവിന്റെ അഭിനയമികവ് ഒന്നുകൂടി തെളിയിക്കുന്നതാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.

നീഗൂഢത നിറച്ച് 'പുലിമട'; ടീസർ പുറത്ത്
പൃഥ്വിരാജിന്റെ സിനിമയില്‍ ശിവരാജ്കുമാറെത്തുന്നു ; വൈറലായി വീഡിയോ

കിടപ്പറയിലേക്ക് പ്രവേശിക്കുന്ന ജോജുവും ഐശ്വര്യയും തമ്മിലുള്ള ചെറു സംഭാഷണമാണ് ടീസറിലുള്ളത്. ശാന്ത സ്വഭാവക്കാരനായ ഒരു നായക കഥാപാത്രമാണെന്ന് ആദ്യം തോന്നുമങ്കിലും ടീസറിന് അവസാനത്തോട് അടുക്കുമ്പോൾ ജോജുവിന്റെ മറ്റൊരു മുഖമാണ് കാണാൻ സാധിക്കുന്നത്.

നീഗൂഢത നിറച്ച് 'പുലിമട'; ടീസർ പുറത്ത്
കിങ് ഓഫ് കൊത്തയ്ക്ക് റെക്കോർഡ് പ്രീബുക്കിങ്; 20 ലക്ഷം കടന്നതായി റിപ്പോർട്ട്

സെന്റ് ഓഫ് എ വുമൺ എന്ന ടാഗ് ലൈനോടുകൂടിയ ചിത്രത്തിൽ വിൻസന്റ് സ്കറിയ എന്ന പോലീസ് കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് വയനാട്ടിൽ കുടിയേറിയ കർഷക കുടുംബത്തിലെ അംഗമാണ് വിൻസൻ്റ് സ്കറിയ എന്ന കറിയാച്ചൻ. പോലീസ് ജോലിക്കൊപ്പം കൃഷിയിലും പൊതു പ്രവർത്തനങ്ങളിലുമൊക്കെ താത്പര്യമുളള കറിയാച്ചന്റെ ഒറ്റയാൾ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നു. പിന്നീട് കറിയാച്ചന്റെ ജീവിത്തിൽ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.

നീഗൂഢത നിറച്ച് 'പുലിമട'; ടീസർ പുറത്ത്
തലയിൽ കലം കുടുങ്ങിയ പെൺകുട്ടി; മരണത്തിനും ജീവിതത്തിനുമിടയിൽ ജൂലിയാന

തമിഴിലെ സൂപ്പർ ഹിറ്റ്‌ ചിത്രം ജയ് ഭീമിന് ശേഷം ലിജോമോളും പുലിമടയിൽ പ്രധാന കഥാപാത്രമായെത്തുന്നു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ബാലചന്ദ്ര മേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, സോനാ നായർ, ഷിബില, അഭിരാം, റോഷൻ, കൃഷ്ണ പ്രഭ, ദിലീഷ് നായർ, അബു സലിം, സംവിധായകൻ ജിയോ ബേബി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ എ കെ സാജൻ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. ഇങ്ക് ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും സുരാജ് പിഎസും ചേർന്നാണ് നിർമാണം.

logo
The Fourth
www.thefourthnews.in