തലയിൽ കലം കുടുങ്ങിയ പെൺകുട്ടി; മരണത്തിനും ജീവിതത്തിനുമിടയിൽ
ജൂലിയാന

തലയിൽ കലം കുടുങ്ങിയ പെൺകുട്ടി; മരണത്തിനും ജീവിതത്തിനുമിടയിൽ ജൂലിയാന

സംഭാഷണം പോലുമില്ലാതെ ജൂലിയാന

മലയാളത്തിൽ തികച്ചും വ്യത്യസ്തമായ സർവൈവൽ ത്രില്ലർ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി. ജൂലിയാന എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ദിലീപ് നായകനായ വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്. സോളോ ട്രിപ്പ് പോകുന്ന ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

തലയിൽ കലം കുടുങ്ങിയ പെൺകുട്ടി; മരണത്തിനും ജീവിതത്തിനുമിടയിൽ
ജൂലിയാന
ജയിലറിന് 'എ സർട്ടിഫിക്കറ്റ് നല്‍കണം'; മദ്രാസ് ഹൈക്കോടതിയില്‍ ഹർജി

ജീവൻ അപകടത്തിലാകുന്ന ഒരു സാഹചര്യത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് 'ജൂലിയാന'. ഒറ്റ കഥാപാത്രം മാത്രമാണ് ചിത്രത്തിലുള്ളത്. സിനിമയിലുടനീളം കഥാപാത്രത്തിന്റെ മുഖം വെളിപ്പെടുത്തുന്നില്ല എന്നതാണ് മറ്റ് സർവൈവൽ ത്രില്ലറുകളിൽ നിന്ന് ജൂലിയാനയെ വ്യത്യസ്തമാക്കുന്നത്. ഡയലോഗുകളില്ലാത്ത ലോകത്തിലെ ആദ്യത്തെ സർവൈവൽ ത്രില്ലർ ചിത്രം കൂടിയാണിത്.

തലയിൽ കലം കുടുങ്ങിയ പെൺകുട്ടി; മരണത്തിനും ജീവിതത്തിനുമിടയിൽ
ജൂലിയാന
ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റുമായി പാർട്നർഷിപ്പ്, ഗോകുലം മൂവീസ് ഇനി തമിഴ്നാട്ടിലും; ആദ്യ ചിത്രം ജവാൻ

സംവിധായകൻ പ്രശാന്ത് മാമ്പുള്ളി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണവും സാഗർ ദാസ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. എബിൻ പള്ളിച്ചനാണ് സംഗീതം.

logo
The Fourth
www.thefourthnews.in