140 പ്രത്യേക ഷോ; പ്രേക്ഷക മനം കവർന്ന് ആർഡിഎക്സ്

140 പ്രത്യേക ഷോ; പ്രേക്ഷക മനം കവർന്ന് ആർഡിഎക്സ്

തിരുവോണ ദിവസം പ്രതീക്ഷയോടെ ചിത്രം

തിയേറ്ററുകൾ ഇളക്കിമറിച്ച് ആർഡിഎക്സ്. റിലീസ് ചെയ്ത് മൂന്നാം ദിവസം രാത്രി, തീയേറ്ററുകളിൽ നടന്നത് 140 സ്പെഷ്യൽ ഷോകൾ. ഇന്നലെ രാത്രി 12 മണിക്കും 12.30 നുമായിരുന്നു ലേറ്റ് നൈറ്റ് ഷോകൾ. തിരുവോണ ദിവസം തീയേറ്ററുകളിൽ ചിത്രം തരംഗമായിരിക്കുമെന്നാണ് നിലവിലെ ഷോ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

140 പ്രത്യേക ഷോ; പ്രേക്ഷക മനം കവർന്ന് ആർഡിഎക്സ്
അടി വീഴേണ്ടിടത്ത് വീണിരിക്കും; കളം പിടിച്ച് 'ആർഡിഎക്സ്'

ഓ​ഗസ്റ്റ് 25ന് റിലീസായ ചിത്രത്തിന്റെ ആദ്യഷോ കഴിഞ്ഞത് മുതൽ മികച്ച അഭിപ്രായമാണ് ലഭിച്ചത്. നവാ​ഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധാനം. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് തിരക്കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

logo
The Fourth
www.thefourthnews.in