മാമന്നന് സംഗീതം നിർവഹിച്ചതിന് കാരണം പറഞ്ഞ് എ ആർ റഹ്മാൻ;  ചിത്രം കണ്ട് കരഞ്ഞെന്ന് വടിവേലു

മാമന്നന് സംഗീതം നിർവഹിച്ചതിന് കാരണം പറഞ്ഞ് എ ആർ റഹ്മാൻ; ചിത്രം കണ്ട് കരഞ്ഞെന്ന് വടിവേലു

വിജയം മാതാപിതാക്കള്‍ക്ക് സമര്‍പ്പിച്ച് മാരി സെല്‍വരാജ്

പൊളിറ്റിക്കല്‍ ത്രില്ലര്‍ മാമന്നന്റെ ബോക്സ് ഓഫീസ് വിജയം ആഘോഷിച്ച് അണിയറപ്രവർത്തകർ. ചിത്രം 50 ദവസം പിന്നിട്ട സാഹചര്യത്തിലാണ് ആഘോഷം. വിജയം മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് ഫേസ്ബുക്കിൽ കുറിച്ചു . ചെന്നൈയില്‍ വച്ചു നടന്ന വിജയാഘോഷത്തില്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും പങ്കെടുത്തു.

മാമന്നന് സംഗീതം നിർവഹിച്ചതിന് കാരണം പറഞ്ഞ് എ ആർ റഹ്മാൻ;  ചിത്രം കണ്ട് കരഞ്ഞെന്ന് വടിവേലു
പോരാട്ട വീര്യം പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തുമ്പോള്‍; മാമന്നന്‍ - ഒരു വ്യത്യസ്ത കാഴ്ച

സിനിമയിലും സാമൂഹിക പ്രശ്നങ്ങളെ പറ്റി സംസാരിക്കുന്ന സംവിധായകന്റെ ചിത്രമെന്ന നിലയിലാണ് മാമന്നന്റെ ഭാഗമായതെന്ന് എ ആർ റഹ്മാൻ പറഞ്ഞു. സംഗീതം കൊണ്ട് സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാകില്ല ,എന്നാൽ ആ പ്രശ്നങ്ങൾ സംസാരിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകുന്നതിലൂടെ നല്ലതിനായി പ്രവർത്തിക്കാനാകും. മാമന്നന് വേണ്ടി സംഗീതം നിർവഹിക്കാൻ തയാറായതിന് കാരണവും മറ്റൊന്നല്ലെന്നായിരുന്നു എന്നാണ് എ ആർ റഹ്മാന്റെ വാക്കുകൾ.

മാമന്നന് സംഗീതം നിർവഹിച്ചതിന് കാരണം പറഞ്ഞ് എ ആർ റഹ്മാൻ;  ചിത്രം കണ്ട് കരഞ്ഞെന്ന് വടിവേലു
'മാമന്നൻ' ജാതി ഉന്മൂലനത്തിനായുളള പ്രതിരോധത്തിന്റെ രാഷ്ട്രീയം

''ഈ സിനിമയുടെ ഇത്ര നന്നായി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വടിവേലു പ്രിയപ്പെട്ടവരില്‍ ഒരാളാണ്. വടിവേലു ഉദയനിധിക്കൊപ്പം ബൈക്ക് സവാരി ചെയ്യുന്ന ഒരു രംഗം കണ്ടു. ആ ഷോട്ട് കണ്ടപ്പോള്‍, സിനിമയ്ക്ക് വേണ്ടി എന്തെങ്കിലും അസാധാരണമായി ചെയ്യണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് വടിവേലുവിന്റെ ശബ്ദത്തില്‍ ഒരു പാട്ട് എന്ന (രാസ കണ്ണു) ആശയം വന്നത്. എ ആര്‍ റഹ്മാന്‍ പറഞ്ഞു. സംഗീതം കൊണ്ട് മികച്ച ചലച്ചിത്രാനുഭവം സമ്മാനിച്ചതിന് വടിവേലു എ ആർ റഹ്മാന് നന്ദി പറഞ്ഞു. മാമന്നൻ കണ്ട് കരഞ്ഞെന്നും വടിവേലു വിജയാഘോഷ വേദിയിൽ വെളിപ്പെടുത്തി.

സിനിമയുടെ വിജയം മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് സംവിധായകന്‍ മാരി സെല്‍വരാജ് എക്‌സില്‍ കുറിച്ചത്. ''മാമന്നന്‍ 50-ാം ദിവസം പിന്നിടുന്നു. ഇത് വലിയൊരു കാലയളവാണ്. ഈ മഹത്തായ വിജയം എന്നെ പുണ്യവും സ്‌നേഹവും കൊണ്ട് വളര്‍ത്തിയ അമ്മയ്ക്കും അച്ഛനും സമര്‍പ്പിക്കുന്നു 'സത്യം കേള്‍ക്കാന്‍ കഴിയുന്ന കാതുകള്‍ക്കായി തിരഞ്ഞുകൊണ്ടേയിരിക്കും.'' മാരി കുറിച്ചു.

വടിവേലു, ഉദയനിധി സ്റ്റാലിന്‍, ഫഹദ് ഫാസില്‍, കീർത്തി സുരേഷ്, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'മാമന്നന്‍ ' തിയേറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ്.

logo
The Fourth
www.thefourthnews.in