മാമന്നൻ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

മാമന്നൻ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ പ്രമേയവും അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു

ബോക്സ് ഓഫീസിൽ തരംഗം തീർത്ത മാരി സെൽവരാജ് ചിത്രം മാമന്നൻ ഒടിടിയിലേക്ക്. ജൂലൈ 27 ന് ചിത്രം ഒടിടിയിലെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വടിവേലു, ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവർ തകർത്തഭിനയിച്ച പൊളിറ്റിക്കൽ ത്രില്ലർ നെറ്റ്ഫ്ലിക്സിലായിരിക്കും റിലീസ് ചെയ്യുക.

മാമന്നൻ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
'സ്വജാതിക്കാരുടെ സഹായമില്ലാതെ സിനിമയിൽ തുടരാനാകില്ല; ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് മാരി സെൽവരാജ്

ജൂണ്‍ 29 നാണ് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തത്. രണ്ടാം ആഴ്ച 50 കോടി ക്ലബിൽ കടന്നു. ഉദയനിധി സ്റ്റാലിന്റെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ചിത്രം കൂടിയാണ് മാമന്നൻ.

ഇടവേളയ്ക്ക് ശേഷം വടിവേലുവിന്റെ ശക്തമായ തിരിച്ചുവരവ്, മന്ത്രിപദത്തിലെത്തിയ ഉദയനിധി സ്റ്റാലിന്റെ അവസാന സിനിമ, ഫഹദിന്റെ വില്ലൻ വേഷം തുടങ്ങി നിരവധി പ്രത്യേകതകളുമായി എത്തിയ ചിത്രമാണ് മാമന്നൻ. ചിത്രത്തിന്റെ പ്രമേയവും അത് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിക്രമിന് ശേഷം ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്.

മാമന്നൻ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
പോരാട്ട വീര്യം പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തുമ്പോള്‍; മാമന്നന്‍ - ഒരു വ്യത്യസ്ത കാഴ്ച

മാമന്നനെ പ്രശംസിച്ച് രജനികാന്തും രംഗത്തെത്തിയിരുന്നു. "സമത്വത്തിന് ഊന്നൽ നൽകിയ, മാരി സെൽവരാജിന്റെ അത്ഭുതകരമായ സൃഷ്ടിയെന്നാണ് രജനീകാന്ത് മാമന്നനെ വിശേഷിപ്പിച്ചത്. മാരിസെൽവരാജിന് ആത്മാർത്ഥമായ അഭിനന്ദനമെന്നും തലൈവർ ട്വിറ്ററിൽ കുറിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച വടിവേലുവിനേയും ഉദയനിധി സ്റ്റാലിനേയും ഫഹദ് ഫാസിലിനേയും രജനീകാന്ത് അഭിനന്ദിച്ചിരുന്നു.

മാമന്നൻ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
വടിവേലുവിന്റെ തിരിച്ചുവരവ് ഏറ്റെടുത്ത് ആരാധകർ; ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കി മാമന്നൻ

പരിയേറും പെരുമാൾ, കർണ്ണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. ചിത്രത്തിന്റെ രചനയും മാരി സെൽവരാജ് തന്നെയാണ് നിർവഹിച്ചത്. എ ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in