മാമന്നൻ ഒടിടിയിലെത്തി; സ്ട്രീമിങ് ആരംഭിച്ചത് അർധരാത്രിയിൽ

മാമന്നൻ ഒടിടിയിലെത്തി; സ്ട്രീമിങ് ആരംഭിച്ചത് അർധരാത്രിയിൽ

ജൂൺ 29 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

മാരി സെല്‍വരാജ് - ഉദയനിധി സ്റ്റാലിൻ കൂട്ടുകെട്ടിലൊരുങ്ങിയ മാമന്നൻ ഒടിടിയിലെത്തി. ഇന്നലെ അര്‍ധരാത്രിയോടെ നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. തീയേറ്ററുകളിലെ വലിയ വിജയത്തിന് പിന്നാലെ ഒടിടിയിലെത്തിയ ചിത്രം ജൂൺ 29 നാണ് റിലീസ് ചെയ്തത്

മാമന്നൻ ഒടിടിയിലെത്തി; സ്ട്രീമിങ് ആരംഭിച്ചത് അർധരാത്രിയിൽ
നെയ്മർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

പരിയേറും പെരുമാൾ കര്‍ണൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രമാണ് മാമന്നൻ. ജാതി രാഷ്ട്രീയം പറയുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ജോണറിലൊരുക്കിയിരിക്കുന്ന മാമന്നൻ ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രമാണ്. റെഡ് ജയന്റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ വടിവേലുവും ഫഹദ് ഫാസിലും കീർത്തി സുരേഷുമാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് ഉദയനിധി സ്റ്റാലിൻ സംവിധായകൻ മാരി സെൽവരാജിന് മിനി കൂപ്പർ കാറും സമ്മാനമായി നൽകിയിരുന്നു

ഉദയനിധി സ്റ്റാലിന്റെ കരിയർ ബെസ്റ്റായി വിലയിരുത്തപ്പെടുന്ന മാമന്നൻ വടിവേലുവിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ്. വില്ലനായെത്തിയ ഫഹദ് ഫാസിലും കൈയടി നേടി. ബോക്സ് വിജയമായ ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം അമ്പതിരണ്ട് കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ

logo
The Fourth
www.thefourthnews.in