നെയ്മർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നെയ്മർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് ചിത്രത്തിന്റെ സ്ട്രീമിങ്

മാത്യു- നസ്ലിന്‍ കൂട്ടുകെട്ടിലിറങ്ങിയ നെയ്മർ ഒടിടിയിലേക്ക്. ചിത്രം ഓഗസ്റ്റ് എട്ട് മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും

സുധി മാഡിസണ്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത നെയ്മർ തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ചിത്രമാണ്. വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

നെയ്മർ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
മാമന്നൻ ഒടിടിയിലെത്തി; സ്ട്രീമിങ് ആരംഭിച്ചത് അർധരാത്രിയിൽ

വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് ആണ് നിർമാണം. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഷാന്‍ റഹ്‌മാനാണ് സംഗീതം. നെയ്മർ മെയ് 12 നാണ് തീയേറ്ററുകളിലെത്തിയത്

logo
The Fourth
www.thefourthnews.in