ലോകേഷ് - രജിനി ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും? ടൈറ്റിൽ ടീസറിന് കാത്തിരുന്ന് ആരാധകർ

ലോകേഷ് - രജിനി ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും? ടൈറ്റിൽ ടീസറിന് കാത്തിരുന്ന് ആരാധകർ

ഏപ്രിൽ 22 നാണ് ചിത്രത്തിന്റെ ടെെറ്റില്‍ ടീസർ പുറത്തുവിടുക

വിജയ് നായകനായ ലിയോയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും ശോഭനയും പ്രധാന വേഷങ്ങളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച അവസാനഘട്ട ചർച്ചകൾ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം.

രജിനിയുടെ 171 -ാം ചിത്രമാണിത്. തലൈവർ 171 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ രജിനിയുടെ നായികയായിട്ടായിരിക്കും ശോഭന എത്തുകയെന്നാണ് റിപ്പോർട്ട്. 33 വർഷങ്ങൾക്ക് മുമ്പ് മണിരത്‌നം സംവിധാനം ചെയ്ത ദളപതിയിലാണ് മമ്മൂട്ടിയും ശോഭനയും രജിനികാന്തിനൊപ്പം അവസാനമായി അഭിനയിച്ചത്.

ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനൊപ്പം രജിനിക്കൊപ്പം അഭിനയിക്കുന്ന താരങ്ങളെയും വെളിപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏപ്രിൽ 22 നാണ് ചിത്രത്തിന്റെ ടെെറ്റില്‍ ടീസർ പുറത്തുവിടുക.

ലോകേഷ് - രജിനി ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും? ടൈറ്റിൽ ടീസറിന് കാത്തിരുന്ന് ആരാധകർ
കടലിനെ അറിഞ്ഞ 96 ദിനങ്ങൾ..! പെപ്പെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി; ഓണം റിലീസ്

നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ലിയോ പോലെ രജിനികാന്ത് ചിത്രവും ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2013 ൽ റിലീസ് ആയ ഹോളിവുഡ് ചിത്രം ദി പർജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തലൈവർ 171 ഒരുക്കുന്നത്. എന്നാൽ ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ചിത്രത്തിൽ ബോളിവുഡ് താരം രൺവീർ സിങും പ്രധാനവേഷത്തിൽ എത്തുമെന്നാണ് വിവരം. സൺപിക്‌ചേഴ്‌സാണ് 'തലൈവർ 171' നിർമിക്കുന്നത്. ഇതിനുശേഷം ഒരുങ്ങുന്ന രജിനി ചിത്രം മാരിസെൽവരാജ് സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

ലോകേഷ് - രജിനി ചിത്രത്തിൽ മമ്മൂട്ടിയും ശോഭനയും? ടൈറ്റിൽ ടീസറിന് കാത്തിരുന്ന് ആരാധകർ
സീതാരാമം സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; പീരിയഡ്-ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ച് ഹനു രാഘവപുടി

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടൈയാൻ' എന്ന ചിത്രത്തിലാണ് രജിനി നിലവിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ പോലീസ് ഓഫീസറായിട്ടാണ് രജിനി എത്തുന്നത്. മഞ്ജു വാര്യർ, റാണ ദഗ്ഗുബതി, ഫഹദ് ഫാസിൽ, റിതിക സിങ്, ദുഷാര വിജയൻ, ജിഎം സുന്ദർ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in