സീതാരാമം സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; പീരിയഡ്-ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ച് ഹനു രാഘവപുടി

സീതാരാമം സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; പീരിയഡ്-ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ച് ഹനു രാഘവപുടി

അടുത്തിടെ നടന്ന പൊതു പരിപാടിയിലായിരുന്നു സംവിധായകന്‍ പ്രഭാസുമൊത്തുള്ള സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞത്.

ബ്ലോക്ക്ബസ്റ്റർ ചിത്രം സീതാരാമത്തിന്റെ സംവിധായകന്‍ ഹനു രാഘവപുടിയും പ്രഭാസും ഒന്നിക്കുന്നു. അടുത്തിടെ എന്‍ഐടി വാറങ്കളില്‍ വച്ച് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു സംവിധായകന്‍ പ്രഭാസുമൊത്തുള്ള സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. വരാനിരിക്കുന്നത് പീരിയഡ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചനകള്‍.

സീതാരാമം സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; പീരിയഡ്-ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ച് ഹനു രാഘവപുടി
'പുഷ്പരാജ് ഈസ് ബാക്ക്;' ഇന്റർനെറ്റിനെ ഇളക്കി മറിച്ച് 'പുഷ്പ 2 ദ റൂൾ' ടീസർ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സീതാരാമത്തിന്റെ ഗാനങ്ങളൊരുക്കിയ വിശാല്‍ ചന്ദ്ര ശേഖര്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടിയും ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

2022ല്‍ റിലീസ് ചെയ്ത സീതാരാമം ഇപ്പോഴും ആരാധകരുടെ ഇഷ്ട സിനിമയാണ്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ തെലുങ്കില്‍ വരവറിയിച്ചത് സീതാരാമത്തിലൂടെയാണ്. മൃണാല്‍ താക്കൂറിനെ കൂടാതെ രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

സീതാരാമം സംവിധായകനും പ്രഭാസും ഒന്നിക്കുന്നു; പീരിയഡ്-ആക്ഷന്‍ ചിത്രം പ്രഖ്യാപിച്ച് ഹനു രാഘവപുടി
പുതിയ കുറ്റാന്വേഷണ ചിത്രവുമായി എം എ നിഷാദ്; സിനിമ പിതാവിന്റെ കേസ് ഡയറിയിൽ നിന്നുള്ള സംഭവങ്ങളെ ആസ്പദമാക്കി

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറാണ് പ്രഭാസ് അഭിനയിച്ച അവസാനം ചിത്രം. പ്രഭാസിനെ കൂടാതെ പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍, ജഗപതി ബാബു തുടങ്ങിയ വമ്പന്‍ താര നിര തന്നെ സലാറില്‍ അണിനിരന്നിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം സലാറിലൂടെ ബോക്‌സ്ഓഫീസ് വിജയം നേടിയ പ്രഭാസിന്റ പുതിയ ആക്ഷന്‍ സിനിമയക്ക് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

നാഗ് അശ്വിന്റെ ബിഗ് ബജറ്റ് സിനിമ കല്‍ക്കി 2898 എഡിയിലാണ് നിലവില്‍ പ്രഭാസ് അഭിനയിക്കുന്നത്. കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, ദിഷ പട്ടാണി തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in