അടുത്തത് ഭ്രമയുഗം ;പുതിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി

അടുത്തത് ഭ്രമയുഗം ;പുതിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി

തമിഴിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. ഭ്രമയുഗം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ട് മമ്മൂട്ടി തന്നെയാണ് ഫേസ് ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഹൊറര്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭ്രമയുഗം നിര്‍മിക്കുന്നത് തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ മാത്രം ഒരുക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യത്തെ പ്രൊജക്ട് ആണ് ഭ്രമയുഗം. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

അടുത്തത് ഭ്രമയുഗം ;പുതിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി
മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം നേരിന് തുടക്കം

'മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തില്‍ ജീവിക്കുന്നതില്‍ സന്തോഷവാനാണ് എന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ സദാശിവന്റെ പ്രതികരണം. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തില്‍ വേരൂന്നിയ കഥയാണിതെന്നും സംവിധായകന്‍ കൂട്ടി ചേര്‍ത്തു. റെഡ് റെയ്ന്‍ ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കു ശേഷം രാഹുൽ സദാശിവനൊരുക്കുന്ന ചിത്രമാണ് ഭ്രമയുഗം.'' ആദ്യ നിര്‍മാണത്തില്‍ ഇതിഹാസതാരം മമ്മൂക്കയെ വരുന്ന ത്രില്ലിലാണ് ഞങ്ങള്‍.മമ്മൂക്കയുടെ സമാനതകളില്ലാത്ത ചിത്രം ഒരു ഗംഭീര ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നായിരുന്നു നിര്‍മാതാക്കളായ ചക്രവര്‍ത്തി രാമചന്ദ്രയുടേയും എസ് ശശി കാന്തിന്റേയും പ്രതികരണം.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ് ഹിന്ദി , തെലുങ്ക് , കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിത്രം തീയേറ്ററിലെത്തുക .

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന കണ്ണൂര്‍ സക്വാഡ് ആണ് റിലീസിന് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ബസൂക്കയും അണിയറയിൽ ഒരുങ്ങുന്നുണ്ട്

logo
The Fourth
www.thefourthnews.in