അന്ന് കോട്ടയം കുഞ്ഞച്ചനിലൂടെ മമ്മൂട്ടി, ഇന്ന് സഹോദരീ പുത്രൻ; ഡിഎൻഎയുമായി ടി എസ് സുരേഷ് ബാബു

അന്ന് കോട്ടയം കുഞ്ഞച്ചനിലൂടെ മമ്മൂട്ടി, ഇന്ന് സഹോദരീ പുത്രൻ; ഡിഎൻഎയുമായി ടി എസ് സുരേഷ് ബാബു

നടി റായി ലക്ഷ്മിയാണ് ചിത്രത്തിലെ നായിക

'കോട്ടയം കുഞ്ഞച്ചൻ', 'കിഴക്കൻ പത്രോസ്', 'പ്രായിക്കര പാപ്പാൻ', 'കന്യാകുമാരി എക്‌സ്പ്രസ്സ്', 'ഉപ്പുകണ്ടം ബ്രദേഴ്‌സ്', 'മാന്യന്മാർ', 'സ്റ്റാൻലിൻ ശിവദാസ്', 'പാളയം' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ടി എസ് സുരേഷ് ബാബു സിനിമയുമായി വീണ്ടുമെത്തുന്നു.

ഡിഎൻഎ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ബാബുവിന്റെ പ്രധാനചിത്രങ്ങളിൽ നായകനായ മമ്മൂട്ടിയുടെ സഹോദരി പുത്രൻ അഷ്‌കർ സൗദാനാണ് നായകനാവുന്നത്. നടി റായി ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

അന്ന് കോട്ടയം കുഞ്ഞച്ചനിലൂടെ മമ്മൂട്ടി, ഇന്ന് സഹോദരീ പുത്രൻ; ഡിഎൻഎയുമായി ടി എസ് സുരേഷ് ബാബു
ഒടുവില്‍ റാം വരുന്നു; ആദ്യ ഭാഗം ഡിസംബറില്‍ തിയേറ്ററുകളില്‍

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമിക്കുന്ന ഡിഎൻഎ ജൂൺ പതിനാലിന് റിലീസ് ചെയ്യും. ഹിറ്റ് തിരക്കഥാകൃത്ത് എ കെ സന്തോഷിന്റെ തിരക്കഥയിൽ ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലാണ് ചിത്രം ഒരുക്കുന്നത്. പ്രശസ്ത സിനിമാതാരം സുകന്യ ഗാനരചയിതാവ് ആകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബാബു ആന്റണി,ഹന്ന റെജി കോശി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അന്ന് കോട്ടയം കുഞ്ഞച്ചനിലൂടെ മമ്മൂട്ടി, ഇന്ന് സഹോദരീ പുത്രൻ; ഡിഎൻഎയുമായി ടി എസ് സുരേഷ് ബാബു
'മ്യൂസിക് ബിറ്റ് മോഷ്ടിച്ചു'; സോഷ്യൽ മീഡിയയിൽ ചർച്ചയായി എംഎച്ച്ആർ - ഡാബ്സി തർക്കം, 'ഒട്ടകം' തിരികെയെത്തിച്ച് സ്പോട്ടിഫൈ

രവി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോൺകുട്ടിയാണ് എഡിറ്റിങ്. പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്‌സ്: എം.ആർ.രാജാകൃഷ്ണൻ.

പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് നന്ദിലത്തിൽ, അസിസ്റ്റന്റ് ഡയറക്ടർമാർ: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്‌സ്: രാജേഷ് പി എം, വിഎഫ്എക്‌സ്: മഹേഷ് കേശവ് (മൂവി ലാൻഡ്), സ്റ്റിൽസ്: ശാലു പേയാട്, പിആർഒ: വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ

logo
The Fourth
www.thefourthnews.in