'ആ ആഗ്രഹം സഫലമായി'; കമല്‍ ഹാസനെ നേരിട്ട് കണ്ട് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം

'ആ ആഗ്രഹം സഫലമായി'; കമല്‍ ഹാസനെ നേരിട്ട് കണ്ട് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം

കമൽഹാസന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹം ചിത്രം കാണണമെന്ന് ആഗ്രഹമുണ്ടെന്നും പല അഭിമുഖങ്ങളിലും ചിദംബരം വ്യക്തമാക്കിയിരുന്നു

തിയേറ്ററിൽ ഹിറ്റായിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. കമൽഹാസന്റെ 'ഗുണ' സിനിമയിലൂടെ പ്രസിദ്ധമായ ഗുണ കേവിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗുണ ചിത്രത്തിലെ പ്രശസ്തമായ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും ചിത്രത്തിന്റെ പ്രധാന ഭാഗമായിരുന്നു. കമൽഹാസന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹം ചിത്രം കാണണമെന്ന് ആഗ്രഹമുണ്ടെന്നും പല അഭിമുഖങ്ങളിലും ചിദംബരം വ്യക്തമാക്കിയിരുന്നു. കമൽ ഹാസനെ നേരിട്ട് കാണണമെന്ന ആഗ്രഹവും ചിദംബരം പങ്കുവെച്ചിട്ടുണ്ട്. ഒടുവിൽ ആ ആഗ്രഹം ഇപ്പോള്‍ സഫലമായിരിക്കുകയാണ്.

'ആ ആഗ്രഹം സഫലമായി'; കമല്‍ ഹാസനെ നേരിട്ട് കണ്ട് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം
'മനിതര്‍ ഉണര്‍ന്തുകൊള്ള ഇത് മനിത കാതലല്ല...'; ഗുണയിലെ ഗാനം പിറന്ന 'സൗഹൃദത്തിന്റെയും വൈരത്തിന്റെയും കഥ'

ചെന്നൈയിൽ വെച്ച് കമൽഹാസനെ സന്ദർശിച്ച വിവരം ചിദംബരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ചിദംബരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രം കമൽഹാസനുള്ള ട്രിബ്യുട്ട് ആണെന്ന് പല അഭിമുഖങ്ങളിലും ചിദംബരം പറഞ്ഞിട്ടുണ്ട്. ‘കമല്‍ ഹാസന്റെ വലിയൊരു ഫാനാണ് ഞാന്‍. വെറുമൊരു ആക്ടര്‍ മാത്രമല്ല, ഗ്രേറ്റ് ഫിലിംമേക്കറാണ് അദ്ദേഹം. ബ്രില്ല്യന്റ് ഡയറക്ടറാണ്. എന്നെ ഭയങ്കരമായി ഇന്‍ഫ്‌ളുവന്‍സ് ചെയ്ത പടമാണ് വിരുമാണ്ടി. സിനിമയ്ക്ക് വേണ്ടി ജനിച്ചയാളാണ് അദ്ദേഹം. ചെറുപ്പത്തിലേ സിനിമയിലേക്കെത്തി 30വയസിനുള്ളില്‍ തന്നെ അദ്ദേഹം മാസ്റ്ററായി. ഈ സിനിമ കാരണമെങ്കിലും എനിക്ക് കമല്‍ഹാസനെ കാണാന്‍ പറ്റണമെന്നാണ് എന്റെ ആഗ്രഹം. കമല്‍ഹാസനുള്ള ട്രിബ്യൂട്ടാണ് ഈ സിനിമ’, ചിദംബരം പറഞ്ഞു.

ഈ ആഗ്രഹമാണ് ഇപ്പോള്‍ ചിദംബരം സഫലമാക്കിയിരിക്കുന്നത്

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ പറയുന്നത്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'ആ ആഗ്രഹം സഫലമായി'; കമല്‍ ഹാസനെ നേരിട്ട് കണ്ട് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം
'മഞ്ഞുമ്മൽ ബോയ്‌സിലെ പോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ'; സ്വന്തം അനുഭവം പങ്കുവെച്ച് ഷാജി കൈലാസ്

ചിത്രം നാല് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 14.8 കോടി രൂപയാണ് നേടിയത്. കർണാടകയിൽ നിന്ന് നാല് ദിവസം കൊണ്ട് 1.79 കോടിയും തമിഴ്‌നാട്ടിൽ നിന്ന് 1.15 കോടി രൂപയും ചിത്രം നേടി. നേരത്തെ ചിത്രത്തെ അഭിനന്ദിച്ച് നടനും നിർമാതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in