'അത് തമാശ,  രാഷ്ട്രീയ - സിനിമാ ഭാവി തകർക്കാനുള്ള ശ്രമം'; തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ മൻസൂർ അലി ഖാൻ

'അത് തമാശ, രാഷ്ട്രീയ - സിനിമാ ഭാവി തകർക്കാനുള്ള ശ്രമം'; തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ മൻസൂർ അലി ഖാൻ

2000 മുതലുള്ള പല നായികമാരോടൊപ്പവും പ്രവർത്തിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്നും തന്റെ ഈ ആശങ്ക ഹാസ്യരൂപത്തിൽ പ്രകടിപ്പിക്കുകയായിരുന്നെന്നും മൻസൂർ അലി ഖാൻ

്തെന്നിന്ത്യൻ താരം തൃഷയ്‌ക്കെതിരായ മോശം പരാമർശത്തിൽ വിശദീകരണവുമായി നടൻ മൻസൂർ അലി ഖാൻ. വിവാദങ്ങൾ ഉണ്ടാക്കാൻ ചിലർ മനപ്പൂർവം ശ്രമിക്കുകയാണെന്നും താൻ തൃഷയെ കുറിച്ച് പുകഴ്ത്തി സംസാരിച്ച കാര്യങ്ങൾ വെട്ടി ചെറുതാക്കി മോശമായ രീതിയിൽ താരത്തിനെ ആരോ കാണിച്ചതാണെന്നും മൻസൂർ അലി ഖാൻ ആരോപിച്ചു.

വാട്‌സാപ്പിലൂടെ മൻസൂർ അലി ഖാൻ നടത്തിയ പ്രസ്താവന പ്രമുഖ എന്റർടെയിൻമെന്റ് ട്രാക്കറായ രമേശ് ബാലയാണ് പുറത്തുവിട്ടത്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുണ്ടെന്നും വരാനിരിക്കുന്ന തന്റെ രാഷ്ട്രീയ - സിനിമാ ഭാവി തകർക്കാനാണ് ഈ വിവാദങ്ങളെന്നും മൻസൂർ അലി ഖാൻ ആരോപിച്ചു. 2000 മുതലുള്ള പല നായികമാരോടൊപ്പവും പ്രവർത്തിക്കാൻ തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്നും തന്റെ ഈ ആശങ്ക ഹാസ്യരൂപത്തിൽ പ്രകടിപ്പിക്കുകയായിരുന്നെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.

'അത് തമാശ,  രാഷ്ട്രീയ - സിനിമാ ഭാവി തകർക്കാനുള്ള ശ്രമം'; തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ മൻസൂർ അലി ഖാൻ
'അയാള്‍ക്കൊപ്പം അഭിനയിക്കാതിരുന്നതില്‍ അഭിമാനം'; മൻസൂർ അലി ഖാനെതിരെ തൃഷ

'സഹതാരങ്ങളെ താൻ എന്നും ബഹുമാനിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. തന്റെ കൂടെ പ്രവർത്തിച്ച നടിമാർ എംഎൽഎയും എംപിയും മന്ത്രിയുമായി മാറിയിട്ടുണ്ട്. എന്റെ മകൾ തൃഷയുടെ ആരാധികയാണ്. സഹപ്രവർത്തകരെ ഞാൻ എപ്പോഴും ബഹുമാനിക്കുന്നു'വെന്നും മൻസൂർ പറഞ്ഞു.

താൻ മുമ്പ് പല സിനിമകളിലും നടിമാരുമായി അടുത്തിടപഴകിയിട്ടുണ്ട്. അവരോടൊപ്പം ഒന്നിച്ചിരിക്കുന്ന രംഗങ്ങളുമുണ്ട്. തന്റെ വാക്കുകൾ അതിനെക്കുറിച്ച് മാത്രമാണ് പരാമർശിച്ചത്.

ഞാനൊരു മോശക്കാരനല്ല. 360 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും മൻസൂർ പറഞ്ഞു. വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിലായിരുന്നു മൻസൂർ അലി ഖാനും തൃഷയും ഒടുവിൽ അഭിനയിച്ചത്. ലിയോയിൽ തൃഷയുണ്ട് എന്നറിഞ്ഞപ്പോൾ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയതായിട്ടായിരുന്നു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മൻസൂർ അലി ഖാൻ പറഞ്ഞത്.

'അത് തമാശ,  രാഷ്ട്രീയ - സിനിമാ ഭാവി തകർക്കാനുള്ള ശ്രമം'; തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ മൻസൂർ അലി ഖാൻ
'അവരുടെ ഡാൻസിൽ കാണിച്ച അത്ര വൃത്തികേട് ഞാൻ കാണിച്ചിട്ടില്ലല്ലോ'; തമന്നയുടെ കാവാല പാട്ടിനെതിരെ മൻസൂർ അലിഖാൻ

മൻസൂറിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണവുമായി തൃഷയും ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്ത് എത്തിയിരുന്നു. മൻസൂർ അലി ഖാൻ തന്നെക്കുറിച്ച് വളരെ മോശം പരാമർശം നടത്തുന്ന ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടെന്നും ലൈംഗിക ചുവയോടെ ആൺബോധത്തിൽ നിന്നുകൊണ്ടാണ് അപമാനകരമായ പരാമർശങ്ങൾ നടത്തിയതെന്നും തൃഷ എക്സിൽ കുറിച്ചു. മൻസൂർ അലി ഖാനെപോലെ ഒരാളുടെ കൂടെ അഭിനയിക്കേണ്ടി വരാതിരുന്നതിൽ സന്തോഷമുണ്ട്. ഇനിയുള്ള സിനിമാ ജീവിതത്തിൽ അങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും തൃഷ കുറിപ്പിൽ പറഞ്ഞു.

സ്ത്രീകളെ ബഹുമാനിക്കണമെന്നും ഈ പരാമർശം അപലപനീയമാണെന്നും ലോകേഷ് എക്സിലെ പോസ്റ്റിൽ പറയുന്നു.

ലിയോയുടെ വിജയാഘോഷം നടന്നപ്പോൾ, വേദിയിൽ മൻസൂർ അലിഖാൻ തൃഷയെ കുറിച്ചും മഡോണ സെബാസ്റ്റ്യനെ കുറിച്ചും പരാമർശം നടത്തിയിരുന്നു. ലിയോയിലേക്ക് വിളിക്കുന്നതിന് മുൻപുതന്നെ തൃഷ സിനിമയിലുണ്ടെന്ന് അറിഞ്ഞിരുന്നു. എന്നാൽ തൃഷയുടെ കൂടെ ഒരു സീനിൽ പോലും അഭിനയിക്കാൻ സാധിച്ചില്ല എന്നതിൽ സങ്കടമുണ്ടെന്നും 'തൃഷയുടെ കൂടെ സീനുകൾ കിട്ടുമെന്ന് കരുതി, അത് കിട്ടിയില്ല. അപ്പോൾ മഡോണയോടൊപ്പം സീനുണ്ടാകും എന്ന് കരുതി എന്നാൽ മഡോണയുടേത് പെങ്ങൾക്ക് തുല്യമായ റോളായിരുന്നു' എന്നുമായിരുന്നു മൻസൂർ അലി ഖാന്റെ പരാമർശം.

ഈ പരാമർശങ്ങൾ തമാശരൂപേണയായിരുന്നു സിനിമയുടെ അണിയറപ്രവർത്തകർ എടുത്തത്. എന്നാൽ പിന്നീട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ചില സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എറിഞ്ഞിരുന്നു. എന്നാൽ തൃഷയെ ഇതുപോലെ ചെയ്യാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഉണ്ടായിരുന്നില്ലെന്നും ചിത്രത്തിൽ ഒരു കിടപ്പറ രംഗം കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മൻസൂർ അലിഖാൻ പറഞ്ഞത്.

logo
The Fourth
www.thefourthnews.in