വീണ്ടും വിദ്യാസാഗർ-ഹരിഹരൻ കൂട്ടുകെട്ട്; മാരിവില്ലിൻ ഗോപുരങ്ങളിലെ പുതിയ ഗാനം പുറത്തിറങ്ങി

വീണ്ടും വിദ്യാസാഗർ-ഹരിഹരൻ കൂട്ടുകെട്ട്; മാരിവില്ലിൻ ഗോപുരങ്ങളിലെ പുതിയ ഗാനം പുറത്തിറങ്ങി

ഹരിഹരൻ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയത് വിനായക് ശശികുമാറാണ്

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയായ മാരിവില്ലിൻ ഗോപുരങ്ങളിലെ പുതിയ ഗാനം പുറത്തിറങ്ങി. മെലഡിയിൽ മാന്ത്രികത കാണിക്കുന്ന അതുല്യ സംഗീതജ്ഞൻ വിദ്യാസാഗറാണ് സംഗീത സംവിധാനം. സിനിമ ഈ മാസം 16ന് തിയേറ്ററുകളിലെത്തുകയാണ്.

വീണ്ടും വിദ്യാസാഗർ-ഹരിഹരൻ കൂട്ടുകെട്ട്; മാരിവില്ലിൻ ഗോപുരങ്ങളിലെ പുതിയ ഗാനം പുറത്തിറങ്ങി
സുകുമാരക്കുറുപ്പ് വീണ്ടുമെത്തുന്നു; ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹരിഹരൻ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. ലൂക്ക, മിണ്ടിയും പറഞ്ഞഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ പ്രമോദ് മോഹനാണ്.

ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വീണ്ടും വിദ്യാസാഗർ-ഹരിഹരൻ കൂട്ടുകെട്ട്; മാരിവില്ലിൻ ഗോപുരങ്ങളിലെ പുതിയ ഗാനം പുറത്തിറങ്ങി
നിമിഷയ്ക്കും റോഷനും കൈകൊടുത്ത് ആലിയ ഭട്ട്; പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി താരം

വിനായക് ശശികുമാറിന്റെതാണ് വരികൾ. ശ്യാമപ്രകാശ്. എം എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് നിർവ്വഹിക്കുന്നത്.

logo
The Fourth
www.thefourthnews.in