'നിയമവിദ്യാർത്ഥിനിയായി മീന'; സുജാതയുടെയും സൂരജ് സന്തോഷിന്‍റെയും ശബ്ദത്തിൽ ഗാനം, ആനന്ദപുരം ഡയറീസ് റിലീസിന്

'നിയമവിദ്യാർത്ഥിനിയായി മീന'; സുജാതയുടെയും സൂരജ് സന്തോഷിന്‍റെയും ശബ്ദത്തിൽ ഗാനം, ആനന്ദപുരം ഡയറീസ് റിലീസിന്

ചിത്രം മാർച്ച് ഒന്നിന് തീയേറ്ററുകളിൽ എത്തും

മലയാളത്തിന്റെ പ്രിയതാരം മീന നായികയായി എത്തി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം ആനന്ദപുരം ഡയറീസിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പഞ്ചമി രാവിൽ പൂത്തിങ്കൾ' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ചിത്രം മാർച്ച് ഒന്നിന് തീയേറ്ററുകളിൽ എത്തും. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്‌മാൻ ഈണമൊരുക്കി. സുജാതയും സൂരജ് സന്തോഷും ചേർന്നാണു ഗാനം ആലപിച്ചത്. റഫീഖ് അഹമ്മദ്, സുരേഷ് മാത്യു, സിനാൻ എബ്രഹാം എന്നിവരാണു ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

ആൽബർട്ട് വിജയനും ജാക്സൺ വിജയൻ എന്നിവരാണ് മറ്റ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 'ഇടം' എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആനന്ദപുരം ഡയറീസ്' നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ ആണ് നിർമിക്കുന്നത്.

മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മനോജ് കെ ജയനും തമിഴ് നടൻ ശ്രീകാന്തുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പകുതി വഴിയിൽ മുടങ്ങിപ്പോയ നിയമ പഠനം പുനരാരംഭിക്കാൻ എത്തുന്ന വിദ്യാർത്ഥിനി ആയിട്ടാണ് മീന ചിത്രത്തിൽ എത്തുന്നത്.

റോഷൻ അബ്ദുൾ റഹൂഫ്, സിദ്ധാർത്ഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവ്വതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'നിയമവിദ്യാർത്ഥിനിയായി മീന'; സുജാതയുടെയും സൂരജ് സന്തോഷിന്‍റെയും ശബ്ദത്തിൽ ഗാനം, ആനന്ദപുരം ഡയറീസ് റിലീസിന്
'ഇത് എനിക്കും അഭിമാന നിമിഷം'; ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന

സജിത്ത് പുരുഷനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം്. അപ്പു ഭട്ടതിരിയും ഷൈജാസ് കെ എമ്മും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സത്യകുമാർ, പി ശശികല, പ്രൊഡക്ഷൻ കൺട്രോളർ : വിനോദ് മംഗലത്ത്, പ്രൊജക്ട് ഡിസൈനർ : നാസ്സർ എം, കൊറിയോഗ്രാഫി : ബാബാ ഭാസ്‌കർ, സ്പ്രിംഗ്, കല- സാബു മോഹൻ.

വസ്ത്രാലങ്കാരം -ഫെമിന ജബ്ബാർ, മേക്കപ്പ്- സിനൂപ് രാജ് & സജി കൊരട്ടി, സ്റ്റിൽസ്- അജി മസ്‌ക്കറ്റ്, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉമേശ് അംബുജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-കിരൺ എസ് മഞ്ചാടി, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിജയൻ ഇന്ദിര, അഭിഷേക് ശശി കുമാർ, മിനി ഡേവിസ്, വിഷ്ണു ദേവ് എം ജെ, ശരത് കുമാർ എസ്, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-ക്ലിന്റോ ആന്റണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- മോഹൻദാസ് എം ആർ, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം, അസ്ലാം പുല്ലേപ്പടി, പി ആർ ഒ ദിനേഷ് എ .എസ് , ഡിജിറ്റൽ പി ആർ ഒ - സ്റ്റെബി സെബിൻ ,ലോക്കേഷൻ മാനേജർ -വന്ദന ഷാജു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

logo
The Fourth
www.thefourthnews.in