ഹോളിവുഡ് ചിത്രത്തിന്റെ വൈബ്, സംവിധാനത്തിലും മോഹൻലാൽ മാജിക്; 'ബറോസ്' ബിഹൈൻഡ് ദ സീൻസ്

ഹോളിവുഡ് ചിത്രത്തിന്റെ വൈബ്, സംവിധാനത്തിലും മോഹൻലാൽ മാജിക്; 'ബറോസ്' ബിഹൈൻഡ് ദ സീൻസ്

വീഡിയോയുടെ അവസാനം കാണിച്ച ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്. സംവിധായകനായും നായകനായും മോഹൻലാൽ ഒരേ സമയം പ്രവർത്തിക്കുന്ന ചിത്രം ബ്രഹ്‌മാണ്ഡ ബജറ്റിലാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. അഭിനേതാക്കൾക്ക് നിർദ്ദേശം നൽകുന്ന മോഹൻലാലിനെയും അതിനൊപ്പം സീനുകളിൽ അഭിനയിക്കുന്ന ലാലിനെയും വീഡിയോയിൽ കാണാം.

വീഡിയോയുടെ അവസാനം കാണിച്ച ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. നിലവിലെ ഹോളിവുഡിലെ സോണി സ്റ്റുഡിയോസിൽ ചിത്രത്തിന്റെ അവസാനഘട്ട പണികൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഹോളിവുഡ് ചിത്രത്തിന്റെ വൈബ്, സംവിധാനത്തിലും മോഹൻലാൽ മാജിക്; 'ബറോസ്' ബിഹൈൻഡ് ദ സീൻസ്
ഒന്നാമൻ വിജയ് തന്നെ; റെക്കോഡുകൾ തീർത്ത് ഗില്ലി റീ റിലീസ് കളക്ഷൻ, ആദ്യ അഞ്ചിൽ പവൻ കല്യാണും മോഹൻലാലും

അമേരിക്കയിലെ ലോസ്ആഞ്ചലസിലാണ് ചിത്രത്തിന്റെ റീ റിക്കോർഡിങ് വർക്കുകൾ നടന്നത്. ഇന്ത്യയിലും തായ്‌ലാന്റിലുമാണ് ചിത്രത്തിന്റെ സ്‌പെഷ്യൽ എഫക്ട് വർക്കുകൾ നടക്കുന്നത്. 3 ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം ഉടനെ റിലീസ് ചെയ്യും.

രണ്ട് ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന് പുറമെ വിവിധ ഇന്ത്യൻ ഭാഷകളിലും പോർച്ചൂഗീസ് ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഇന്ത്യൻ താരങ്ങൾക്കൊപ്പം റാഫേൽ അർമാഗോ, പാസ് വേഗ, സെസാർ ലോറെന്റോ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്.

ജിജോ പുന്നൂസിന്റെ 'ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രെഷർ' എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് ആണ്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകർ പ്രസാദ്. സന്തോഷ് രാമനാണ് ചിത്രത്തിന്റെ കലാസംവിധാനം. സംഗീതം ലിഡിയൻ നാദസ്വരം.

logo
The Fourth
www.thefourthnews.in