മോഹൻലാലിന്റെ നായികയായി ശോഭന; ഹിറ്റ് ജോഡി 20 വര്‍ഷത്തിനുശേഷം

മോഹൻലാലിന്റെ നായികയായി ശോഭന; ഹിറ്റ് ജോഡി 20 വര്‍ഷത്തിനുശേഷം

ഇരുവരും ഒന്നിക്കുന്ന 56 -ാം ചിത്രമാണിത്

20 വർഷത്തിനുശേഷം നായിക- നായകന്മാരായി വീണ്ടും ഒന്നിക്കാനൊരുങ്ങി ശോഭനയും മോഹൻലാലും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വെള്ളിത്തിരയിലെ ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന 56 -ാം ചിത്രമാണിത്.

2009ൽ റിലീസ് ചെയ്ത 'സാഗർ ഏലിയാസ് ജാക്കി'ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ശോഭന തന്നെയാണ് പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിക്കുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മോഹൻലാലിന്റെ 360-ാം ചിത്രം കൂടിയാണിത്.

'മാമ്പഴക്കാലം' എന്ന ചിത്രത്തിലായിരുന്നു മോഹൻലാലും ശോഭനയും അവസാനമായി നായകനും നായികയുമായി എത്തിയത്. നേരത്തെ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരു ജോഡികളും വീണ്ടും ഒന്നിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

മോഹൻലാലിന്റെ നായികയായി ശോഭന; ഹിറ്റ് ജോഡി 20 വര്‍ഷത്തിനുശേഷം
'എൽ 360' വലിയ സിനിമ'; മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് രഞ്ജിത്

വർഷങ്ങൾക്കു ശേഷം താൻ വീണ്ടുമൊരു മലയാള സിനിമയിൽ അഭിനയിക്കുകയാണെന്നും താനും മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

മോഹൻലാലിന്റെ നായികയായി ശോഭന; ഹിറ്റ് ജോഡി 20 വര്‍ഷത്തിനുശേഷം
'റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിച്ചിട്ടില്ല'; ബോബി ചെമ്മണൂരിന്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി

L 360 എന്ന് താല്ക്കാലികമായി പേരിട്ട ചിത്രത്തിൽ ടാക്‌സി ഡ്രൈവറായാണ് മോഹൻലാൽ എത്തുന്നത്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ കെ ആർ സുനിലിന്റേതാണ്. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം ഷാജികുമാർ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്‌സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ 'ലൂസിഫർ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കാര്യത്തിൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

logo
The Fourth
www.thefourthnews.in