'റംബാന്‍' ആയി മോഹൻലാൽ; എട്ടു വർഷത്തിന് ശേഷം ജോഷി - മോഹൻലാൽ കൂട്ടുകെട്ട്, തിരക്കഥ ചെമ്പൻ വിനോദ്

'റംബാന്‍' ആയി മോഹൻലാൽ; എട്ടു വർഷത്തിന് ശേഷം ജോഷി - മോഹൻലാൽ കൂട്ടുകെട്ട്, തിരക്കഥ ചെമ്പൻ വിനോദ്

2024 പകുതിയോടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'റംബാന്‍' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് ചെമ്പന്‍ വിനോദാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മുഴുനീള ആക്ഷൻ പടമായിരിക്കും ഈ ചിത്രമെന്ന ചർച്ചകളും പ്രഖ്യാപനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ പോസ്റ്റർ മോഹൻലാൽ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കൈയിൽ ചുറ്റികയും തോക്കുമേന്തി മുണ്ടുമടക്കികുത്തി നിൽക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിന്റെ പോസ്റ്ററിൽ പ്രകടമാകുന്നത്.

മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം 2024 പകുതിയോടെ ആരംഭിക്കാനാണ് തീരുമാനം. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മോഹന്‍ലാലിന് പുറമേ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ റംബാനില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരിക്കും ചിത്രത്തിന്റെ കഥ പറച്ചില്‍. സമീർ താഹിറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ്ന്റെയാണ് സംഗീതം. എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് റോണക്സ് സേവ്യർ.

'റംബാന്‍' ആയി മോഹൻലാൽ; എട്ടു വർഷത്തിന് ശേഷം ജോഷി - മോഹൻലാൽ കൂട്ടുകെട്ട്, തിരക്കഥ ചെമ്പൻ വിനോദ്
'ഇത്തിരി നേരം'; ജിയോ ബേബി അവതരിപ്പിക്കുന്ന പ്രശാന്ത് വിജയ് - റോഷൻ മാത്യൂ ചിത്രം അണിയറയിൽ

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്നത്. 2015 ല്‍ റിലീസ് ചെയ്ത 'ലൈല ഒ ലൈല' ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

logo
The Fourth
www.thefourthnews.in