'നീ കണ്ടതെല്ലാം പൊയ്, കാണപ്പോവുത് നിജം'; ആവേശം കൊള്ളിക്കാൻ മലൈക്കോട്ടൈ വാലിബൻ ടീസർ പുറത്ത്

'നീ കണ്ടതെല്ലാം പൊയ്, കാണപ്പോവുത് നിജം'; ആവേശം കൊള്ളിക്കാൻ മലൈക്കോട്ടൈ വാലിബൻ ടീസർ പുറത്ത്

ജനുവരി 25 നാണ് 'മലൈക്കോട്ടെ വാലിബൻ' റിലീസ് ചെയ്യുന്നത്

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടെ വാലിബൻ' ടീസർ പുറത്തുവിട്ടു. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നീ ബാനറുകളിലായി ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, കൊച്ചുമോൻ, അനൂപ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ നിർമിക്കുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്.

'കൺകണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം'' എന്ന മോഹൻലാൽ ഡയലോഗോടെയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.

'നീ കണ്ടതെല്ലാം പൊയ്, കാണപ്പോവുത് നിജം'; ആവേശം കൊള്ളിക്കാൻ മലൈക്കോട്ടൈ വാലിബൻ ടീസർ പുറത്ത്
'അവരുടെ പ്രശ്നം എന്റെ ധാർമിക മൂല്യങ്ങൾ, അപമാനിതനായി, നിയമനടപടി സ്വീകരിക്കും'; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഡബ്ബ് ചെയ്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.

'നീ കണ്ടതെല്ലാം പൊയ്, കാണപ്പോവുത് നിജം'; ആവേശം കൊള്ളിക്കാൻ മലൈക്കോട്ടൈ വാലിബൻ ടീസർ പുറത്ത്
'പെരുംകളിയാട്ടം' അക്കിര കുറോസാവയുടെ 'സെവൻ സമുറായ്'ക്കുള്ള ആദരം: ജയരാജ്

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്‌സ് സേവ്യറാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

logo
The Fourth
www.thefourthnews.in