എമ്പുരാൻ രണ്ടാം ഷെഡ്യൂൾ നാളെ ആരംഭിക്കും; മോഹൻലാൽ യുകെയിലേക്ക്

എമ്പുരാൻ രണ്ടാം ഷെഡ്യൂൾ നാളെ ആരംഭിക്കും; മോഹൻലാൽ യുകെയിലേക്ക്

യുകെ ഷെഡ്യൂൾ പൂർത്തിയായ ശേഷം അടുത്ത ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിക്കും

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ രണ്ടാം ഷെഡ്യൂൾ നാളെ യുകെയിൽ ആരംഭിക്കും. ചിത്രീകരണത്തിനായി പൃഥ്വിരാജും സംഘവും ലണ്ടനിലെത്തി. മോഹൻലാൽ നാളെ മുതല്‍ ചിത്രീകരണത്തിൽ പങ്കാളിയാവും.

20 ദിവസത്തെ ചിത്രീകരണമാണ് യുകെയിൽ ഉണ്ടാവുക. യുകെ ഷെഡ്യൂൾ പൂർത്തിയായ ശേഷം അടുത്ത ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിക്കും. ചെന്നൈയിൽ സെറ്റ് വർക്കുകൾ തുടങ്ങിയിട്ടുണ്ട്. സെറ്റിന്റെ പണികൾ പൂർത്തിയായില്ലെങ്കിൽ എമ്പുരാന്റെ യുകെ ഷെഡ്യൂളിന് ശേഷം പൃഥ്വിരാജ് വിലായത്ത് ബുദ്ധയിലേക്ക് ജോയിൻ ചെയ്യും.

എമ്പുരാൻ രണ്ടാം ഷെഡ്യൂൾ നാളെ ആരംഭിക്കും; മോഹൻലാൽ യുകെയിലേക്ക്
പ്രതീക്ഷ അവസാനിച്ചിട്ടില്ല, ഓസ്‌കറിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച് 2018; പ്രതികരണവുമായി ജൂഡ് ആന്തണി

നിലവിൽ ചിത്രീകരണം നടക്കുന്ന ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിലെ പൃഥ്വിയുടെ ഭാഗങ്ങൾ പൂർത്തിയായിരുന്നു. വിലായത്ത് ബുദ്ധ കൂടി പൂർത്തിയാക്കിയ ശേഷം പൂർണമായും എമ്പുരാന്റെ വർക്കിലേക്ക് മാറാനാണ് പൃഥ്വിരാജിന്റെ പദ്ധതി.

മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കൂടാതെ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് തുടങ്ങീ വൻ താരനിരയാണ് എമ്പുരാനിൽ അണിനിരക്കുന്നത്.

എമ്പുരാൻ രണ്ടാം ഷെഡ്യൂൾ നാളെ ആരംഭിക്കും; മോഹൻലാൽ യുകെയിലേക്ക്
'ഈ കടലിൽ മത്സ്യങ്ങളെക്കാൾ അധികം രക്തമാണ്'; 'ദേവര'യുമായി ജൂനിയർ എൻടിആർ, ഗ്ലിംപ്‌സ് വീഡിയോ

കൂടാതെ നിരവധി വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2019ലെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഒക്ടോബർ 5നാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ആശിർവാദ് സിനിമാസും തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്.

logo
The Fourth
www.thefourthnews.in