മലൈക്കോട്ടൈ വാലിബന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ? പ്രേക്ഷകർക്കായി വാലിബൻ ചലഞ്ച്

മലൈക്കോട്ടൈ വാലിബന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ? പ്രേക്ഷകർക്കായി വാലിബൻ ചലഞ്ച്

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രേക്ഷകരെ വാലിബൻ ചലഞ്ചിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹൻലാൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മോഹൻലാല്‍ വാലിബന് വേണ്ടി ജിമ്മില്‍ ചെയ്ത പരിശീലനത്തിൻ്റെ വീഡിയോ ഉള്‍പ്പെടുത്തി ചലഞ്ച് സ്വീകരിക്കുമോ എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

വളരെ വ്യത്യസ്തമായ പ്രൊമോഷൻ രീതികളാണ് മലൈക്കോട്ടൈ വാലിബന് വേണ്ടി അണിയറപ്രവർത്തകർ നടത്തുന്നത്. മലൈക്കോട്ടൈ വാലിബന്റെ കാർട്ടൂൺ പുസ്തകം അമ്പതിനായിരം കുട്ടികളിലേക്ക് അടുത്ത ദിവസം എത്തിച്ചേരും. മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.

കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

മലൈക്കോട്ടൈ വാലിബന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ? പ്രേക്ഷകർക്കായി വാലിബൻ ചലഞ്ച്
'നീ കണ്ടതെല്ലാം പൊയ്, കാണപ്പോവുത് നിജം'; ആവേശം കൊള്ളിക്കാൻ മലൈക്കോട്ടൈ വാലിബൻ ടീസർ പുറത്ത്

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

logo
The Fourth
www.thefourthnews.in