ചിരിമേളമൊരുക്കി 
'നദികളില്‍ സുന്ദരി യമുന';
ട്രെയിലറെത്തി

ചിരിമേളമൊരുക്കി 'നദികളില്‍ സുന്ദരി യമുന'; ട്രെയിലറെത്തി

നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്നർ

ധ്യാന്‍ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ''നദികളില്‍ സുന്ദരി യമുന'' യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റര്‍ടെയ്നറിനാണെന്ന് ഉറപ്പുതരുന്നതാണ് ട്രെയിലർ.

കണ്ണൂരിലെ തനി ഗ്രാമീണ രാഷ്ട്രീയ പശ്ചാത്തലത്തിൽ രണ്ട് ചെറുപ്പക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും നാട്ടുകാരുടെയും കഥ, ഹാസ്യത്തിന് പ്രാധാന്യം നല്കി അവതരിപ്പിക്കുന്ന ചിത്രമാണ് "നദികളിൽ സുന്ദരി യമുന'.

സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിൽ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിരിമേളമൊരുക്കി 
'നദികളില്‍ സുന്ദരി യമുന';
ട്രെയിലറെത്തി
ആക്ഷൻ ഹീറോ ബിജു 2 വീണ്ടുമെത്തുന്നു; പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു

ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തില്‍ മനു മഞ്ജിത്ത്, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in