മാസ് ആക്ഷൻ ത്രില്ലർ 'നല്ല നിലാവുള്ള രാത്രി' ഒടിടിയിൽ

മാസ് ആക്ഷൻ ത്രില്ലർ 'നല്ല നിലാവുള്ള രാത്രി' ഒടിടിയിൽ

ചിത്രം ജൂൺ 30-നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിർമിച്ച ആദ്യ ചിത്രമായ 'നല്ല നിലാവുള്ള രാത്രിയിൽ' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു. നവാഗത സംവിധായകനായ മർഫി ദേവസ്സി സംവിധാനം ചെയ്ത ചിത്രം മലയാള ആക്ഷൻ സിനിമകളിൽ ഇതുവരെ കാണാത്ത തരത്തിലുള്ള സമീപനമാണ് കാഴ്ചവച്ചത്. കോളേജ് സഹപാഠികളുടെ ഒത്തുചേരലാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയം.

മാസ് ആക്ഷൻ ത്രില്ലർ 'നല്ല നിലാവുള്ള രാത്രി' ഒടിടിയിൽ
ഓർമകൾക്ക് എന്ത് സുഗന്ധം! പഴയ ബസ് ഡിപ്പോയിൽ എത്തി സ്റ്റൈൽ മന്നൻ

ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ജൂൺ 30-നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. മലയാളത്തിൽ ഒരിടവേളയ്ക്ക് ശേഷം നായകനടൻ ഇല്ലാത്ത, എല്ലാ കഥാപാത്രങ്ങൾക്കും ​ഗ്രേ ഷേഡ് നൽകിയ സിനിമമായിരുന്നു നല്ല നിലാവുള്ള രാത്രി. മുഖ്യ സ്ത്രീ കഥാപാത്രങ്ങളാരുമെത്തുന്നില്ലെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആറ് വർഷങ്ങൾക്ക് ശേഷം സാന്ദ്രാ തോമസ് നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു നല്ല നിലാവുള്ള രാത്രി.

ഒരുമിച്ച് പഠിച്ച ആറ് സുഹൃത്തുക്കളും അവർക്കൊപ്പം ചേരുന്ന രണ്ടുപേരുമാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കൈലാസ് മേനോനാണ് സംഗീത സംവിധാനം.

logo
The Fourth
www.thefourthnews.in