ഓർമകൾക്ക് എന്ത് സുഗന്ധം! പഴയ ബസ് ഡിപ്പോയിൽ എത്തി സ്റ്റൈൽ മന്നൻ

ഓർമകൾക്ക് എന്ത് സുഗന്ധം! പഴയ ബസ് ഡിപ്പോയിൽ എത്തി സ്റ്റൈൽ മന്നൻ

ഡ്രൈവർമാർക്കും കണ്ടക്ടർമാർ , ഹെൽപ്പർമാർ എന്നിവരുമായി സംസാരിച്ച് ചിത്രങ്ങൾ പകർത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്

വെള്ളിത്തിരയില്‍ നിറഞ്ഞാടി ആരാധക ഹൃദയം കീഴടക്കും മുന്‍പ് രജനികാന്തെന്ന സൂപ്പര്‍താരത്തിന്‌റെ പ്രകടനവും പ്രതിഭയും നേരിട്ട് അറിഞ്ഞവരാണ് ബെംഗളൂരുവിലെ സാധാരണ ബസ് യാത്രക്കാര്‍. ടിക്കറ്റ് മുറിക്കുന്നതിലും ബാക്കി തുക നല്‍കുന്നതിലുമെല്ലാം സ്വന്തം സ്റ്റൈല്‍ തന്നെയുണ്ടായിരുന്നു രജനിക്കന്ന്. മറ്റ് ബസുകള്‍ കാലിയക്കിയിട്ട് യാത്രക്കാര്‍ അദ്ദേഹം കണ്ടക്ടറായ ബസില്‍ കയറാന്‍ കാത്തിരിക്കുമത്രേ. ഉപജീവനത്തിനായി പല ജോലികള്‍ ചെയ്ത് ഒടുവിലാണ് ബെംഗളൂരു ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി സ്റ്റൈല്‍ മന്നന്‍ എത്തിയത്. താരശോഭയ്ക്ക് മുന്‍പ് താന്‍ ജോലി ചെയ്ത അതേ ഇടത്തേക്ക് ഒരിക്കല്‍ കൂടിയെത്തി സൂപ്പര്‍ സ്റ്റാര്‍.

Summary

ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഡിപ്പോയിലാണ് രജനീകാന്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. അവിടുത്ത ഡ്രൈവര്‍മാരോടും കണ്ടക്ടര്‍മാരോടും ഹെല്‍പ്പര്‍മാരോടും സംസാരിച്ചും അവര്‍ക്കൊപ്പം ചിത്രം പകര്‍ത്തിയുമാണ് അദ്ദേഹം മടങ്ങിയത്. ഇന്ന് രാവിലെ 11.30നായിരുന്നു സന്ദര്‍ശനം. ഡിപ്പോയിലെ ജീവനക്കാരുമായി അല്പസമയം ചെലവഴിച്ച അദ്ദേഹം ഗാന്ധിബസാറിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലെത്തി പ്രത്യേക പൂജയും പ്രാര്‍ഥനയും നടത്തി.

താന്‍ ഒരു മികച്ച പെര്‍ഫോര്‍മര്‍ ആണെന്ന തിരിച്ചറിവ് തന്നത് തന്‌റെ യാത്രക്കാരാണെന്ന് താരം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ബെംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന രജനീകാന്ത് 1973 ലാണ് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. 1975 ല്‍ പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങളായിരുന്നു ആദ്യ ചിത്രം. പിന്നീടങ്ങോട്ട് തെന്നിന്ത്യയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ അതികായകനായി വളര്‍ന്നു.

ഓർമകൾക്ക് എന്ത് സുഗന്ധം! പഴയ ബസ് ഡിപ്പോയിൽ എത്തി സ്റ്റൈൽ മന്നൻ
ജയം രവിയുടെ തനി ഒരുവൻ രണ്ടാം ഭാഗം വരുന്നു; ഗംഭീര പ്രമോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

താരത്തിന്‌റെ സന്ദര്‍ശനത്തെ കുറിച്ച് ബിഎംടിസിയില്‍ ആരും അറിഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇത് അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടലായിരുന്നു. ഡ്രൈവര്‍മാര്‍ കണ്ടക്ടര്‍ ഡിപ്പോ സ്റ്റാഫ് എന്നീ ജീവനക്കാരുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിപ്പോയിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന് ഇതൊരു ഗൃഹാതുരഅനുഭവമായിരിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം ജയ്‌ലര്‍ തീയറ്ററുകളിലിപ്പോഴും നിറഞ്ഞോടുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരത്തിന്റെ വലിയ തിരിച്ചുവരവു കൂടിയായിരുന്നു ഈ സിനിമ. ഇതിനോടകം 600 കോടി രൂപയിലധികം കളക്ഷന്‍ ചിത്രം സ്വന്തമാക്കികഴിഞ്ഞു.

logo
The Fourth
www.thefourthnews.in