സിനിമയിലെ സൂപ്പർ സ്റ്റാർഡത്തിന് അന്ത്യം; ശരാശരി സൗന്ദര്യമുള്ള അഭിനേതാക്കൾക്ക് ഒടിടി മികച്ച സാധ്യതയെന്ന് നാന 
പടേക്കര്‍

സിനിമയിലെ സൂപ്പർ സ്റ്റാർഡത്തിന് അന്ത്യം; ശരാശരി സൗന്ദര്യമുള്ള അഭിനേതാക്കൾക്ക് ഒടിടി മികച്ച സാധ്യതയെന്ന് നാന പടേക്കര്‍

റിലീസിന് ഒരുങ്ങുന്ന തന്റെ അടുത്ത ചിത്രമായ ദി വാക്സിൻ വാറിനെപ്പറ്റി ഡിഎൻഎയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമർശം

സൂപ്പർ സ്റ്റാർഡത്തിന് അവസാനം കുറിച്ചുകൊണ്ട് ശരാശരി സൗന്ദര്യമുള്ള അഭിനേതാക്കൾക്ക് ഒടിടി കൂടുതൽ അവസരങ്ങൾ നൽകിയതായി പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര താരവും സം‌വിധായകനുമായ നാന പടേക്കര്‍. സിനിമാ രംഗത്തെ സൗന്ദര്യ സങ്കല്പങ്ങൾ പൊളിച്ചെഴുതിക്കൊണ്ട്, ഒടിടി പ്ലാറ്റ്ഫോം ശരാശരി സൗന്ദര്യമുള്ള അഭിനേതാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ തുറന്നിട്ടതായി അദ്ദേഹം പറഞ്ഞു. റിലീസിന് ഒരുങ്ങുന്ന തന്റെ അടുത്ത ചിത്രമായ ദി വാക്സിൻ വാറിനെപ്പറ്റി ഡിഎൻഎയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

നാടകത്തിനും സിനിമയ്ക്കും പുറത്തും കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു മാധ്യമമായി ഒടിടി മാറിയെന്ന് നാന പടേകർ

"മുൻപ് ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നില്ല. ഞാൻ, ഓം പുരി, ഇർഫാൻ ഖാൻ, മനോജ് ബാജ്പേയ്, രഘുബീർ യാദവ് തുടങ്ങിയ ശരാശരി സൗന്ദര്യമുള്ള അഭിനേതാക്കൾക്ക് മാറ്റിനിർത്തപ്പെട്ടിരുന്നു. എന്നാലിപ്പോൾ, ഒടിടി ഒരു സാധ്യതയാണ്. ഞങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമാണ്‌ ഒടിടി. അവിടെ ജനങ്ങൾ ഞങ്ങളെ അംഗീകരിക്കുകയും ചെയുന്നു." നാടകത്തിനും സിനിമയ്ക്കും പുറത്തും കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഒരു മാധ്യമമായി ഒടിടി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാമേഖലയിലെ സൂപ്പർ സ്റ്റാർഡത്തിന്റെ അവസാനത്തെക്കുറിച്ചും ചുരുങ്ങിയ ആഴ്ചകൾക്കൊണ്ട് തന്നെ ബോക്സ് ഓഫീസ് ഫലങ്ങൾക്ക് അനുസരിച്ച് അഭിനേതാക്കള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ദിലീപ് കുമാർ, രാജ് കപൂർ, ദേവ് ആനന്ദ് തുടങ്ങിയ താരങ്ങളെയും അവരുടെ സിനിമകളെയും പ്രേക്ഷകർ ഇപ്പോഴും ഓർക്കുന്നതെങ്ങനെയെന്നും പടേക്കര്‍ പറഞ്ഞു.

സിനിമയിലെ സൂപ്പർ സ്റ്റാർഡത്തിന് അന്ത്യം; ശരാശരി സൗന്ദര്യമുള്ള അഭിനേതാക്കൾക്ക് ഒടിടി മികച്ച സാധ്യതയെന്ന് നാന 
പടേക്കര്‍
ഷാരൂഖ് ഖാനും വിജയ്‌യും ഒരുമിക്കുന്നു?; സൂചന നല്‍കി അറ്റ്‌ലി

മൂന്ന് പതിറ്റാണ്ടിലേറെയായി നാനാ പടേക്കർ ഇന്ത്യന്‍ സിനിമയില്‍ സജീവമാണ്. പരിന്ദ (1989), ക്രാന്തിവീർ (1994), ഖാമോഷി: ദി മ്യൂസിക്കൽ (1996), വെൽക്കം (2007) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. കുറച്ചുനാള്‍ ബിഗ് സ്ക്രീനില്‍ നിന്ന് മാറി നിന്ന അദ്ദേഹം, വിവേക് അഗ്നിഹോത്രിയുടെ ദി വാക്സിന്‍ വാർ എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ്. പകർച്ചവ്യാധി സമയത്ത് കോവിഡ് -19 നെതിരായ ഇന്ത്യയുടെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ച ഇന്ത്യൻ സയന്റിസ്റ്റ് ടീമിന്റെ തലവനായാണ് അദ്ദേഹം വേഷമിടുന്നത്. അനുപം ഖേർ, റൈമ സെന്‍, സപ്തമി ഗൗഡ, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെപ്റ്റംബർ 28ന് ചിത്രം റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in