റൊമാന്റിക് കോമഡി ചിത്രവുമായി ഗിരീഷ് എ ഡി; നസ്ലിനും മമിതയും ഒന്നിക്കുന്ന  'പ്രേമലു' ഫസ്റ്റ് ലുക്ക്

റൊമാന്റിക് കോമഡി ചിത്രവുമായി ഗിരീഷ് എ ഡി; നസ്ലിനും മമിതയും ഒന്നിക്കുന്ന 'പ്രേമലു' ഫസ്റ്റ് ലുക്ക്

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരിഷ് എ ഡി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം 'പ്രേമലു' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റൊമാന്റിക് കോമഡി ചിത്രവുമായി ഗിരീഷ് എ ഡി; നസ്ലിനും മമിതയും ഒന്നിക്കുന്ന  'പ്രേമലു' ഫസ്റ്റ് ലുക്ക്
കാത്തിരിപ്പിന് അവസാനം, ആടുജീവിതം പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

റൊമാന്റിക് കോമഡി ചിത്രവുമായി ഗിരീഷ് എ ഡി; നസ്ലിനും മമിതയും ഒന്നിക്കുന്ന  'പ്രേമലു' ഫസ്റ്റ് ലുക്ക്
ലോകേഷിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം; 'ഫൈറ്റ് ക്ലബ്' ഫസ്റ്റ് ലുക്ക്

ചിത്രത്തിന്റെ ക്യാമറ അജ്മൽ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രൻ ,കോസ്റ്റ്യൂം ഡിസൈൻസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ലിറിക്സ് സുഹൈൽ കോയ, ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റീചാർഡ് , വി എഫ് എക്സ് - എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്.

logo
The Fourth
www.thefourthnews.in