എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും  നീയും നിന്റെ സന്തോഷവുമാണ്; നയൻതാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് വിഘ്‌നേഷ് ശിവൻ

എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും നീയും നിന്റെ സന്തോഷവുമാണ്; നയൻതാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് വിഘ്‌നേഷ് ശിവൻ

നയൻതാരയുടെ 39-ാം ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് വിഘ്‌നേഷ് ആശംസകൾ നേർന്നത്

ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നയൻതാരയുടെ പങ്കാളിയും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ. സോഷ്യൽ മീഡിയയിൽ നയൻതാരയുടെ 39-ാം ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് വിഘ്‌നേഷ് ആശംസകൾ നേർന്നത്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കേക്കിന്റെ ചിത്രത്തിനൊപ്പം ഒരു കുറിപ്പും വിഗ്നേഷ് പങ്കുവെച്ചു. 'ലവ് യു മൈ ഉയിർ & ഉലഗം @ നയൻതാര നിനക്ക് ജന്മദിനാശംസകൾ നേരുന്നു, എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അർത്ഥവും നീയും നിന്റെ സന്തോഷവുമാണ്' എന്നായിരുന്നു വിഘ്‌നേഷ് കുറിച്ചത്.

നയൻതാരയെ പ്രധാനകഥാപാത്രമാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡിതാൻ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവനും സൗഹൃദത്തിലാവുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. തുടർന്ന് 2022 ജൂൺ 9ന് താരജോഡികൾ വിവാഹിതരായി.

എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും  നീയും നിന്റെ സന്തോഷവുമാണ്; നയൻതാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് വിഘ്‌നേഷ് ശിവൻ
ജോജുവിന്റെ ചിത്രത്തിൽ നിന്ന് ക്യാമറമാൻ വേണുവിനെ 'പുറത്താക്കി'; ഗുണ്ടാ ഭീഷണിയെന്ന് പോലീസിൽ പരാതി

നിരവധി പേരാണ് താരത്തിന് ആശംസകളുമായി സോഷ്യൽ മീഡയിയിൽ എത്തിയിരിക്കുന്നത്. താരത്തിന് ജന്മദിനാശംസകളുമായി പുതിയ ചിത്രമായ ടെസ്റ്റിന്റെ അണിയറ പ്രവർത്തകർ പുതിയ പോസ്റ്ററും പുറത്തുവിട്ടു. എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ടെസ്റ്റിൽ മാധവും സിദ്ധാർത്ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും  നീയും നിന്റെ സന്തോഷവുമാണ്; നയൻതാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് വിഘ്‌നേഷ് ശിവൻ
ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ: റോക്കറ്റ് പോലെ വിമാന-ഹോട്ടൽ നിരക്കുകൾ, പ്രവേശന പാസ് വില ഒരുലക്ഷത്തിലധികം

ഷാരൂഖ് ഖാൻ നായകനായ ജവാൻ ആയിരുന്നു നയൻതാരയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നയൻതാര ആദ്യമായി ബോളിവുഡിൽ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ജവാൻ. നിരവധി ചിത്രങ്ങളാണ് നയൻതാരയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

'മണ്ണങ്ങാട്ടി സിൻസ് 1960', തനി ഒരുവൻ 2 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് നയൻതാര ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in