ഉയിരും ഉലകവുമൊത്ത് നയൻസിന്റെ ഓണം

ഉയിരും ഉലകവുമൊത്ത് നയൻസിന്റെ ഓണം

കഴിഞ്ഞവർഷം ഒക്ടോബറിലാണ് താരദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്

ഈ വര്‍ഷത്തെ ഓണം തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്ക് വളരെ പ്രത്യേകതയുള്ള ഒന്നാണ്. മക്കളായ ഉയിരും ഉലകവുമൊത്തുള്ള ആദ്യ ഓണാഷോഘമാണ് നയൻ താരയ്ക്കും വിഘ്നേഷ് ശിവനുമിത്. ഇരട്ട കുട്ടികള്‍ക്കുമൊപ്പമുള്ള ഓണാഘോഷ ചിത്രങ്ങള്‍ നയന്‍താര തന്നെയാണ് എക്‌സിലൂടെ പോസ്റ്റ് ചെയ്തത്.

ഓണാശംസകൾക്കൊപ്പം കസവ് മുണ്ടുടുത്ത് ഓണസദ്യ കഴിക്കുന്ന കുട്ടികളുടെ ചിത്രവും നയന്‍ താര പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിലായിരുന്നു താരദമ്പതികളുടെ വിവാഹം. ഒക്ടോബറിലാണ് ഇവർക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്. ഇത് വലിയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. വാടകഗർഭം സ്വീകരിക്കാൻ ദമ്പതികളെ അർഹരാക്കുന്ന ചില മാനദണ്ഡങ്ങൾ ദമ്പതികൾ പാലിച്ചില്ലെന്നായിരുന്നു ആരോപണം.

ഉയിരും ഉലകവുമൊത്ത് നയൻസിന്റെ ഓണം
മാമുക്കോയയുടെ അവസാന ചിത്രം 'മുകൾപ്പരപ്പ്' സെപ്റ്റംബർ ഒന്നിന്

തുടര്‍ന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. താരദമ്പതികള്‍ക്കായി നയതാരയുടെ ബന്ധുവാണ് ഗര്‍ഭം ധരിച്ചതെന്നും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ദമ്പതികള്‍ തമിഴ്‌നാട് ആരോഗ്യവകുപ്പിന് സത്യവാങ്മൂലം നല്‍കി. ആറു വര്‍ഷം മുന്‍പെ വിവാഹിതരാണെന്നും കഴിഞ്ഞ ഡിസംബറില്‍ തന്നെ വാടക ഗര്‍ഭധാരണത്തിനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in